പ്രധാന താള്‍ > വിനോദം > സിനിമ > നിരൂപണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുരുവി പൊങ്ങി പറക്കുന്നില്ല
WDPRO
പാട്ട്, ഡാന്‍‌സ്, സ്റ്റണ്ട്, പ്രേമം. തമിഴ്നടന്‍ വിജയ് വാണിജ്യസിനിമകളുടെ ഫോര്‍മുല ഇങ്ങനെ പോകുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ കൊച്ചുമകന്‍ ഉദയ്നിധി സ്റ്റാലിന്‍റെ സ്വന്തം നിര്‍മ്മാണത്തിലെ ആദ്യ ചിത്രമായ ‘കുരുവി’ യില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട. ഇമേജില്‍ നിന്നും രക്ഷപ്പെടാനാകാത്ത വിജയ്‌‌യുടെ മറ്റൊന്ന് അത്രമാത്രം.

സംവിധായകന്‍ ധരണി മുന്‍ കാല ചിത്രങ്ങളില്‍ പുലര്‍ത്തിപ്പോന്ന സസ്പെന്‍‌സും പിരിമുറുക്കവും പഞ്ചുകളും നിലനിര്‍ത്താന്‍ ചിത്രത്തിനായെന്ന് മാത്രം. എന്നിരുന്നാലും ആക്ഷന്‍ രംഗങ്ങള്‍ അസഹനീയമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്കും പാട്ടിനും ഡാന്‍സിനും ഇടയിലൂടെ ഒരു പ്രണയവും സെന്‍റിമെന്‍‌സും പ്രതികാരവും എല്ലാം കുരുവി പറയുന്നു.

കാര്‍ റേസിംഗില്‍ കമ്പക്കാരനാണ് വിജയ്‌യുടെ വെട്രിവേല്‍ എന്ന കഥാപാത്രം. പിതാവിന്‍റെ രണ്ട് ഭാര്യമാരില്‍ സ്വന്തം അമ്മയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. ആന്ധ്രയിലെ ഒരു കടപ്പ ക്വാറിയിലെ തൊഴിലാളി ആയ പിതാവ് മുത്തുവേലിനെ ഇതിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നു.

വീട്ടിലെ സാമ്പത്തിക പരാധീനത വര്‍ദ്ധിച്ചപ്പോള്‍ സാധനങ്ങള്‍ കൈമാറ്റം ചെയ്യുന്ന ജോലിയുടെ ഭാഗമായി വെട്രിവേല്‍ മലേഷ്യയിലേക്ക് പോകുകയാണ്. ഇപ്പോള്‍ ക്വാറി ഉടമയായ കൊച്ച(സുമന്‍) സഹ ജോലിക്കാരനായിരുന്ന മുത്തുവേലിനെ ഒറ്റിക്കൊടുത്ത ശേഷം വിലമതിക്കാനാകാത്ത ഒരു വജ്രവുമായി മലേഷ്യയിലേക്ക് കടന്നു കളഞ്ഞയാളാണ്.
WDWD


ഇക്കാര്യങ്ങള്‍ എല്ലാം അറിയുന്ന വെട്രിവേല്‍ മലേഷ്യയില്‍ കൊച്ചയെ കണ്ടുമുട്ടുകയും അയാളുടെ കൈവശം ഉണ്ടായിരുന്ന വജ്രം മോഷ്ടിക്കുകയും ചെയ്യുന്നു. ഒപ്പം തന്നെ സഹോദരന്‍റെ പ്രവര്‍ത്തികളെ എതിര്‍ക്കുന്ന കൊച്ചയുടെ പെങ്ങള്‍ ദേവി(തൃഷ)യുടെ ഹൃദയവും വെട്രിവേല്‍ സ്വന്തമാക്കുകയാണ്.
1 | 2  >>  
കൂടുതല്‍
ചിന്താവിഷയം-സത്യന്‍റെ സാരോപദേശം
തഷന്‍ വിനോദവും വിരസതയും!
തിളക്കം കുറയാത്ത സ്വര്‍ണ്ണം
കഥയില്ലാത്ത അണ്ണനും തമ്പിയും
ശരിക്കും നോക്കേണ്ടത് മേനോന്‍
‘യാരെടി മോഹിനി’ പുതുമയില്ല