പ്രധാന താള്‍ > വിനോദം > സിനിമ > നിരൂപണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കഥയില്ലാത്ത അണ്ണനും തമ്പിയും
WD
മലയാള സിനിമയും കാമ്പുള്ള കഥകള്‍ ഉപേക്ഷിച്ച് ചേരുവകളുടെയും സൂത്രവാക്യങ്ങളുടെയും പിന്നാലെ പായുന്നു എന്നതിന്‍റെ ഉത്തമോദാഹരണമാണ് വിഷു ചിത്രമായ അണ്ണന്‍ തമ്പി. സംവിധായകന്‍റെയും തിരക്കഥാകൃത്തിന്‍റെയും കഴിഞ്ഞകാല പ്രകടനം അടിസ്ഥാനമാക്കി ഈ ചിത്രത്തെ കുറിച്ച് , സ്ഥാനത്തോ അസ്ഥാനത്തോ, പ്രേക്ഷകര്‍ കുറച്ച് ഊഹങ്ങളും നടത്തിയിരുന്നു.

മമ്മൂട്ടി എന്ന മെഗാതാരത്തിനപ്പുറം മറ്റൊരു മായക്കാഴ്ചയും ഈ സിനിമയിലൂടെ സൃഷ്ടിക്കാന്‍ അന്‍‌വര്‍ റഷീദിനു കഴിഞ്ഞില്ല. എന്തായാലും പ്രേക്ഷകര്‍ക്ക് അന്‍‌വറില്‍ മാത്രം പഴിചാരാനും ആവില്ല- കാരണം കഥയില്ലായ്മയാണ് അണ്ണന്‍തമ്പി എന്ന ചിത്രത്തിന്‍റെ ഏറ്റവും വലിയ കുറവ്.

ബാലെ ആശാനായ രാവുണ്ണി (ജനാര്‍ദ്ദനന്‍) യുടേയും പദ്മാവതി (ഊര്‍മ്മിള ഉണ്ണി) യുടേയും ഇരട്ടക്കുട്ടികളാണ് അണ്ണനും തമ്പിയും. ഇവര്‍ക്ക് സെക്കന്‍ഡുകളുടെ പ്രായ വ്യത്യാസമേ ഉള്ളൂ. എന്നാല്‍, ജ്യോതിഷ വിധി പ്രകാരം ഇവര്‍ രണ്ട് ഗണമായതിനാല്‍ ഒത്തു പോവില്ല. ഇരട്ടകളില്‍ അണ്ണന്‍ അപ്പുവും തമ്പി അച്ചുവും (രണ്ടും മമ്മൂട്ടി). അച്ചു ഊമയാണ്.

WD
ഇരുവരും പരസ്പരം ശത്രുതയോടെ പെരുമാറുന്നതിനാല്‍ അപ്പുവിനെ പൊള്ളാച്ചിയിലുള്ള വിശ്വംഭരന്‍ (മണിയന്‍പിള്ള രാജു) അമ്മാവന്‍റെ വീട്ടില്‍ താമസിപ്പിക്കാന്‍ തീരുമാനമാവുന്നു. അവിടെ അപ്പു മുഴുത്ത ഒരു ചട്ടമ്പിയായി വളരുന്നു. നാട്ടില്‍ മാതാപിതാക്കന്‍‌മാരുടെ കൂടെ യാണെങ്കിലും അച്ചുവും ഒരു ചട്ടമ്പി തന്നെയാണ്. ബാലെയും ചില്ലറ പലിശയ്ക്ക് കൊടുപ്പ് പരിപാ‍ടിയുമാണ് അച്ചുവിന്‍റെ തൊഴില്‍. ശത്രുക്കള്‍ക്കെതിരെ അണ്ണനും തമ്പിയും ഒരുമിച്ച് പോരാടി ജയിക്കുമ്പോള്‍ സിനിമ അവസാനിക്കും.
1 | 2  >>  
കൂടുതല്‍
ശരിക്കും നോക്കേണ്ടത് മേനോന്‍
‘യാരെടി മോഹിനി’ പുതുമയില്ല
അന്തിക്കാടിന്‍റെ ഇന്നത്തെ ‘ചിന്താവിഷയം’
അസ്തിത്വ ദുഃഖം ആണിന് മാത്രമോ ?
‘കേരളാപൊലീസ്’ ബോറടിപ്പിക്കുന്നു
‘ഖുദാ കേലിയെ’ ഗൌരവമാര്‍ന്ന പ്രമേയം