കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ‘ഖുദാ കേ ലിയെ’ ഗൌരവമാര്‍ന്ന പ്രമേയം
നിരൂപണം
Feedback Print Bookmark and Share
 
PROPRO
തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന പള്ളിയിലെ പുരോഹിതന്‍റെ സ്വാധീനത്തില്‍ ഫവദ് വീട്ടില്‍ മതചിട്ടകള്‍ കര്‍ശനം ആക്കുന്നതോടെ കാര്യങ്ങളുടെ താളം തെറ്റുകയാണ്. മതത്തിനായി എന്തും ചെയ്യുന്ന നിലയിലേക്ക് ഫവദ് മാറുന്നു. ഇതോടെ സഹോദരങ്ങള്‍ വ്യത്യസ്തമായ വഴിയിലായി. സംഗീത പഠനത്തിനായി അമേരിക്കയില്‍ എത്തുന്ന ഷാന്‍ ഒരു അമേരിക്കക്കാരിയുമായി സൌഹൃദത്തിലും പ്രണയത്തിലും ഒടുവില്‍ വിവാഹത്തിലും എത്തുന്നു.

ഇതിനിടയില്‍ ഇംഗ്ലീഷ് സംസ്ക്കാരം എതിര്‍ക്കുന്ന ഇമാന്‍ അലിയുടെ പിതാവ് മകള്‍ക്ക് ഒരു വിദേശിയുമായി ഉണ്ടാകുന്ന പ്രണയം അറിയുന്നതോടെ ഇമാന്‍റെ കാര്യവും കഷ്ടത്തിലായി. പിതാവിന്‍റെ തന്ത്രത്തില്‍ പെട്ട് പാകിസ്ഥാനില്‍ എത്തുന്ന ഇമാനെ ഫവദ് സമ്മതം ഇല്ലാതെ തന്നെ വിവാഹം കഴിക്കുകയും വീട്ടുതടങ്കലില്‍ ആക്കുകയുമാണ്. അഭ്യസ്തവിദ്യയായ ഇമാന് പാകിസ്ഥാനില്‍ വേദനയും ഒറ്റപ്പെടലും വ്യക്തിപരമായ പ്രശ്‌നങ്ങളും അല്ലാതെ ഒന്നും ലഭിക്കുന്നില്ല.

കടുത്ത മതമൌലിക വാദികളുടെ ഇടയില്‍ പെട്ടുപോയ ഇമാന്‍ രക്ഷപെടാന്‍ നടത്തുന്ന ശ്രമങ്ങളും വിനോദത്തിനായി കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങളുമെല്ലാം പ്രാകൃതരായ ആള്‍ക്കാരുടെ ഗ്രാമത്തില്‍ തടയപ്പെടുന്നു. തന്‍റെ കൊഴിഞ്ഞ പ്രണയത്തെ കുറിച്ചും മുന്‍ കാല സുഖങ്ങളെ കുറിച്ചും അയവിറക്കി തന്‍റെ നരകത്തില്‍ ചെറിയ സന്തോഷങ്ങള്‍ കണ്ടെത്താനും ജീവിതം പച്ചപിടുപ്പിക്കാനും ശ്രമിക്കുകയാണ് ഇമാന്‍. അവള്‍ അവിടുത്തെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു.

ഇതിനിടയിലാണ് അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമിക്കപ്പെടുന്നത്. ഇതോടെ അമേരിക്കയിലുള്ള മുഴുവന്‍ മുസ്ലീങ്ങളും സംശയത്തിന്‍റെ നിഴലിലായി. ഇക്കൂട്ടത്തില്‍ വിവാഹം കഴിഞ്ഞ ആദ്യ രാത്രിയില്‍ തന്നെ ഭീകരനായി സംശയിക്കപ്പെട്ട് അമേരിക്കന്‍ പൊലീസിന്‍റെ പിടിയിലാകുന്ന ഷാന്‍റെ സ്ഥിതി കൂടുതല്‍ ദയനീയവുമാകുന്നു. പിന്നീട് അമേരിക്കന്‍ സമൂഹത്തില്‍ മുസ്ലീങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്‍റെ ഒട്ടേറെ തിരിവുകള്‍ ഒരു പക്ഷേ നിങ്ങളെ ബോറടിപ്പിച്ചേക്കാം. ഹൃദയംഗമായ സംഭാഷണങ്ങള്‍ക്കപ്പുറം നല്ല ചില ദൃശ്യങ്ങളും ചിത്രം നല്‍കുന്നു. സംഗീതം തികച്ചും വ്യത്യസ്തമാണ്. ഷാന്‍, ഫവദ്, ഇമാന്‍ അലി, മുല്ലയായിട്ടെത്തുന്ന റഷീദ് നാസ് എന്നിവര്‍ ശ്രദ്ധിക്കപ്പെടാതെ പോകില്ല. എന്നാല്‍ ഏറ്റവും ശ്രദ്ധേയം പത്ത് മിനിറ്റില്‍ എത്തുന്ന നസറുദ്ദീന്‍ ഷാ തന്നെയാണ്. സാധാരണ ഒരു ബോളിവുഡ് ചിത്രത്തിന്‍റെ നിലവാരത്തിലാണെങ്കിലും പറയുന്ന കാര്യങ്ങള്‍ ന്യായമാണ്.