കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » മുല്ലയ്ക്ക് ‘ശരാശരി’ മാര്‍ക്ക്
നിരൂപണം
Feedback Print Bookmark and Share
 
WDWD
വഴിപിഴച്ചുണ്ടായ മുല്ല ഗുണ്ടയായി മാറുന്നു. നല്ല മനസ്സുള്ള ഒരു പെണ്‍കുട്ടിയുടെ സാമീപ്യം അവനിലെ നന്‍‌മയുണര്‍ത്തുന്നു. ആരും കയറിച്ചെല്ലാന്‍ മടിക്കുന്ന കോളനീയിലേക്ക് കടന്ന് ചെല്ലുന്ന പെണ്‍കുട്ടിയെ ആരും ചീത്തയായ മനസ്സോടെ കാണുന്നില്ല. ഇത്തരം രംഗങ്ങളെല്ലാം സിനിമയുടെ സ്ഥിരം അച്ചുകളാണെന്ന് തിരക്കഥാകൃത്ത് സിന്ധുരാജും സംവിധായകന്‍ ലാല്‍ ജോസും പാടേ വിസ്മരിച്ചുകൊണ്ടുള്ള ഒരു സിനിമാ ശ്രമമാണ് മുല്ലയില്‍ കാണാന്‍ സാധിക്കുക.

സിനിമയുടെ ആദ്യ പകുതിയും രണ്ടാം പകുതിയും തമ്മില്‍ അച്ചടക്കമില്ലാത്ത ഒരു ബന്ധമാണ്. പൊതുവെ ശാന്തമായ ആദ്യ പകുതിക്ക് ശേഷം ബന്ധങ്ങളും പ്രണയവുമൊന്നും പരിഗണിക്കാതെയുള്ള പോരുകള്‍ക്കാണ് പ്രാമുഖ്യം ലഭിക്കുന്നത്. പ്രശ്നങ്ങളെ വരച്ചുകാട്ടാനുള്ള ലാല്‍ ജോസ് ടച്ച് മുല്ലയ്ക്ക് നഷ്ടമാവുന്നോ എന്ന് പ്രേക്ഷകന് മൊത്തത്തില്‍ സംശയം തോന്നാം. ലാല്‍ ജോസ് എന്ന സംവിധായകനില്‍ നിന്ന് പ്രതീക്ഷിക്കുന്നവര്‍ ഈ ചിത്രത്തിനെ വിമര്‍ശിക്കും, കാരണം അവര്‍ക്ക് ഇത്രയും പോര.

WDWD
മുല്ല എന്ന റൌഡിയുടെ പരിവേഷം ദീലീപ് ആസ്വദിച്ചു എന്ന് തോന്നുന്നു. ആകാരവും പ്രകൃതവും മുല്ലയ്ക്ക് അനുയോജ്യമാക്കാന്‍ ദിലീപിനായിട്ടുണ്ട്. പുതുമുഖ നായിക മീരാ നന്ദനും മോശമല്ലാത്ത അഭിനയമാണ് കാഴ്ച വച്ചത്. എന്നാല്‍ വില്ലനായി സൈജുക്കുറുപ്പ് പോര. വിപിന്‍ മോഹന്‍റെ ഛായാഗ്രഹണം കുറ്റമല്ലാത്ത നിലവാരം പുലര്‍ത്തുന്നു.

കണ്ടിരിക്കാന്‍ നല്ലൊരു ചിത്രമാണ് മുല്ല. പക്ഷേ മനസ്സില്‍ ഒന്നും അവശേഷിപ്പിക്കാതെ പോവുന്ന ഒരുസിനിമയുമാണിത്. ലാല്‍ ജോസില്‍ നിന്ന് പ്രേക്ഷകര്‍ കൂടുതലാണ് പ്രതീക്ഷിക്കുന്നത്.

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക