ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന സിനിമയെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ സമീപിക്കുക. അറബിക്കഥ, ക്ലാസ്‌മേറ്റ്സ് തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങള്‍ മലയാള മനസ്സിലേക്ക് ഏറ്റിവിട്ട ഈ സംവിധായകനില്‍ അമിത പ്രതീക്ഷ നല്‍കിയാല്‍ കുറ്റം പറയാനും പറ്റില്ല.
ലാല്‍ ജോസിന്‍റെ സിനിമകളുടെ നിലവാരം വച്ച് നോക്കുമ്പോള്‍ മുല്ല ഒരു ശരാശരി നിലവാരത്തിലേ എത്തുന്നുള്ളൂ. അതേസമയം, തമാശകളുടെ നിമിഷങ്ങള്‍ അതിമനോഹരമായി അവതരിപ്പിക്കാനും ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കാരക്കാട് കോളനി എല്ലാത്തരം ക്രിമിനലുകളുടെയും സ്ഥലമാണ്. ഗതികേടുകൊണ്ട് വേശ്യാവൃത്തി ഉപജീവനമാര്‍ഗ്ഗമാക്കേണ്ടിവന്ന മുല്ല എന്ന സ്ത്രീയുടെ മകനാണ് നായകനായ മുല്ല. അമ്മ മരിച്ചപ്പോള്‍ അവരുടെ പേരുതന്നെ മകനും ലഭിച്ചു.
തമ്പി അണ്ണന്‍ മുതല്‍ തോട്ടി ശശിവരെ അരങ്ങ് വാഴുന്ന കോളനിയില്‍ മുല്ലയും എന്തിനും പോന്ന ആണൊരുത്തനായി വളര്‍ന്നു. ഇതുവഴി പോകുന്ന പാസഞ്ചര്‍ ട്രെയിനിലായിരുന്നു ഈ ഗുണ്ടകളുടെയും പിടിച്ചുപറിക്കാരുടെയും വിളയാട്ടം.
WD
WD
ഒരുദിവസം ട്രെയിനില്‍ വച്ച് നടന്ന അടിപിടിക്കിടയില്‍, ഉപേക്ഷിക്കപ്പെട്ട ഒരു കൈക്കുഞ്ഞിനെ മുല്ല കാണുന്നു. ഈ കുഞ്ഞിനെ അടുത്ത സീറ്റിലിരുന്ന ഒരു പെണ്‍കുട്ടിയെ ഏല്‍പ്പിച്ച് മുല്ല പോവുന്നു. പെണ്‍കുട്ടി അടുത്ത ദിവസം തന്നെ മുല്ലയുടെ കോളനിയിലെത്തി കുട്ടിയെ തിരിച്ചു നല്‍കുന്നു.ഒരു ബേക്കറിയിലെ ജോലിക്കാരിയായ ലക്ഷ്മി (മീരാനന്ദന്‍) ആയിരുന്നു ആ പെണ്‍കുട്ടി. തന്‍റേടിയായ ഇവള്‍ കുഞ്ഞിനെ കാണാനായി മിക്കപ്പോഴും മുല്ലയുടെ വീട്ടിലെത്തി തുടങ്ങി. കുഞ്ഞിനെ ജീവനെപ്പോലെ സ്നേഹിച്ച മുല്ലയ്ക്ക് അവളെയും ഇഷ്ടമായിതുടങ്ങി.