മനുക്കുട്ടന്‍റെ കല്യാണ ദിവസവും സൊറകല്യാണം നല്ല വാശിയോടെ തന്നെ നടന്നു. മനുവിന് അസ്വാഭാവികമായി ഒന്നും തോന്നിയില്ലെങ്കിലും ഇതെല്ലാം ഉള്‍ക്കൊള്ളാനുള്ള മാനസിക സ്ഥിതിയിലായിരുന്നില്ല സ്മിത. അവളെ ചില പഴയകാര്യങ്ങള്‍ വേട്ടയാടിയിരുന്നു. കല്യാണ തമാശയും കൂടിയായപ്പോള്‍ അവളുടെ വിവാഹ ജീവിതത്തില്‍ താളപ്പിഴകളുണ്ടാവുന്നു.
ഇന്ദ്രജിത് മനുക്കുട്ടന്‍റെ വേഷം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. സ്മിതയുടെ വേഷത്തില്‍ ഗോപികയ്ക്ക് വലുതായൊന്നും ചെയ്യാനുള്ള അവസരം സംവിധായകര്‍ നല്‍കിയിട്ടില്ല. സുരാജ് വെഞ്ഞാറുംമൂട് (സതീശന്‍), മാമുക്കോയ (അവൂക്കര്‍) തുടങ്ങിയ സംഘാംഗങ്ങളുടെ തമാശകള്‍ ചിത്രത്തെ മുന്നോട്ട് കൊണ്ടു പോവാന്‍ വളരെയധികം സഹായിച്ചിട്ടുണ്ട്.
മലബാര്‍ വെഡ്ഡിംഗ് എന്ന ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് പലപ്പോഴും ശക്തി ചോര്‍ന്ന് പോവുന്നുണ്ട്. ക്ലെമാക്സിലേക്ക് എത്തുമ്പോഴാണ് തിരക്കഥയുടെ ശക്തിയില്ലായ്മ അനുഭപ്പെടുന്നത്. തുടക്കത്തില്‍ വളരെ നല്ല നിലവാരം പുലര്‍ത്തുന്ന മലബാര്‍ വെഡ്ഡിംഗ് അവസാനമെത്തുമ്പോഴേയ്ക്കും പതറുന്നു. എന്തായാലും കണ്ടിരിക്കാന്‍ പറ്റുന്ന നല്ലൊരു സിനിമയാണ് എന്ന അഭിനന്ദനം ഈ സിനിമയ്ക്ക് നല്‍കേണ്ടിയിരിക്കുന്നു.
WD
WD
ഗാനങ്ങളുടെ കാര്യത്തിലും സാങ്കേതിക മികവിന്‍റെ കാര്യത്തിലും മെച്ചമൊന്നും അവകാശപ്പെടാനില്ല എങ്കിലും പുതുമയാര്‍ന്നൊരു വിഷയം തെരഞ്ഞെടുത്തതില്‍ രാജേഷിനും ഫൈസലിനും അഭിമാനിക്കാം.
മലബാര്‍ വെഡ്ഡിംഗിനു വേണ്ടി വേല്‍ രാജാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‍. ജനാര്‍ദ്ദനന്‍, സുരാജ് വെഞ്ഞാറമൂട്, സന്തോഷ് ജോഗി, മണിയന്‍ പിളള രാജു, മാമുക്കോയ, അനൂപ് ചന്ദ്രന്‍, സീനത്ത്, മങ്കാ മഹേഷ്, അംബികാ മോഹന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.