ഒറിജിനലില്‍ നിന്നും ഒരല്‍പം പോലും വ്യത്യാസം വരുത്താതെയാണ് വെള്ളിത്തിര വിജി ഒരുക്കിയിരിക്കുന്നത്. തമാശകളും ഡ്രാമയും സെന്‍റിമെന്‍സും തികഞ്ഞ യാഥാര്‍ത്ഥ്യവും ആവശ്യത്തിനു ചേര്‍ത്തിരിക്കുന്നു. ഉദയന്‍ മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലെ പ്രശ്‌നങ്ങളെ കുറിച്ചു പറയുന്നത് പോലെ തന്നെ തമിഴ് സിനിമാ രംഗത്തെ താര വാഴ്ചകള്‍ക്കിട്ട് നല്ല മറുപടി കൊടുക്കാനും വിജിക്കാകുന്നുണ്ട്. എന്നാല്‍ ആരെയും മുറിപ്പെടുത്താതെ തന്നെയാണ് കോളീവുഡിന്‍റെ ആഴങ്ങളിലെക്ക് വിജി ഇറങ്ങുന്നതും. ചിത്രത്തില്‍ കൊളീവുഡിന്‍റെ മൂഡ് വരുത്താനും വിജിക്കാകുന്നുണ്ട്.
അരങ്ങേറ്റ ചിത്രം റോഷനെ പോലെ തന്നെ മനോഹരമാക്കാന്‍ വിജിക്കും കഴിഞ്ഞു. മലയാളത്തിന്‍റെ തിരക്കഥ അതേ പടി അനുകരിച്ചതാകാം മൈഥിലിയുടെ കുടുംബ പ്രശ്‌നങ്ങള്‍ ക്ലീഷേയാകുന്നതും ശരവണനുമായി പിരിയുന്നതിനു വിശ്വാസ്യത പോരാതെ വരുന്നതും. എന്നിരുന്നാലും സിനിമാ ലോകത്തെ വിമര്‍ശിക്കുന്ന കാര്യത്തില്‍ ചിത്രം പ്രശംസിക്കപ്പെടുന്നത്.
കഥാപാത്രങ്ങളും അവരുടെ വേഷം മികച്ചതാക്കിയിരിക്കുകയാണ്. പൃഥ്വിയുടെ ശരവണന്‍ മോഹന്‍ലാലിന്‍റെ ഉദയനെ നന്നായി ഉള്‍ക്കൊണ്ടിരിക്കുന്നു. പ്രഥ്വിയും ഏറെ കയ്യടക്കത്തൊടെയാണ് കഥാപാത്രത്തെ ഭംഗിയാക്കിയിരിക്കുന്നത്. കൂടുതല്‍ ഭാവാത്‌മകത വേണ്ടിടത്തും അങ്ങനെയും അല്ലാത്തിടത്ത് അതിനനുസരിച്ചും അഭിനയത്തിന്‍റെ മാനറിസങ്ങള്‍ കൂട്ടിയും കുറച്ചും പൃഥ്വി നടത്തുന്ന ഭാവതീവ്രത വ്യത്യസ്തമാണ്. പ്രകാശ രാജാണ് തകര്‍പ്പന്‍ പ്രകടനം നടത്തുന്നത്.
കഥാപാത്രത്തിന്‍റെ വ്യത്യസ്തകള്‍ വളരെ മനോഹരമായും ലളിതമായിട്ടുമാണ് പ്രകാശ് രാജ് ചെയ്തിരിക്കുന്നത്. ചിത്രം തന്‍റെ തോളിലാണെന്ന തിരിച്ചറിവ് പ്രകാശ് രാജിനുണ്ട്. ശ്രീനിയുടെ സരോജ്കുമാറിനോട് പ്രകാശ് രാജിന്‍റെ ദിലീപ് കാന്ത് ചേര്‍ന്ന് നില്‍ക്കുന്നു. കണ്ണയ്യനില്‍ നിന്നും ദിലീപ് കാന്തിലേക്കുള്ള പ്രകാശ് രാജിന്‍റെ മാറ്റം തീര്‍ച്ചയായും വിശ്വസനീയമാണ്.
ഗോപികയും വേഷം ഭംഗിയാക്കിയിരിക്കുകയാണ്. പ്രണയ തീവ്രതയും സെന്‍റിമന്‍സും നന്നായി കൈ ഇകാര്യം ചെയ്തിരിക്കുന്നു. വലിയ നടിയായെത്തുന്ന ലക്‍ഷ്മി റായിയും കൊള്ളാം. നിര്‍മ്മാതാവാകുന്ന ശരത്ബാബു ഫ്രഷ് ലുക്ക് അനുഭവേദ്യമാക്കുന്നു. ത്രിഷയുടെ അതിഥി വേഷവും കൊള്ളാ. അതേ സമയം എം എസ് ഭാസ്ക്കറിനു ഉദയനില്‍ ജഗതി ഒരുക്കുന്ന പച്ചാളം ഭാസിയുടെ പ്രകടനത്തിന് ഒപ്പമെത്താനാകുന്നില്ല. വേഷത്തില്‍ ആവര്‍ത്തന വിരസതയുണ്ടാക്കുകയാണ്. പുതുമുഖ സംവിധായകന്‍ ജി വി പ്രകാശിന്‍റെ പാട്ടുകളും പശ്ചാത്തല സംഗീതവും സന്തോഷം പകരുന്നവയാണ്.