കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » തനിമ ചോരാതെ ‘വെള്ളിത്തിര’
നിരൂപണം
Feedback Print Bookmark and Share
 
WDWD
സിനിമാ വ്യവസായത്തെ ഒന്നടങ്കം പരിഹസിക്കുകയും വൈചിത്ര്യങ്ങള്‍ തുറന്നു കാട്ടുകയും ചെയ്ത ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്‍റെ ‘ഉദയനാണ് താരം’. സിനിമയുമായി ബന്ധപ്പെട്ട ഗൌരവമായ കഥ ബോറഡിപ്പിക്കാതെ ആക്ഷേപ ഹാസ്യത്തിന്‍റെ അകമ്പടിയില്‍ പറഞ്ഞത് പ്രേക്ഷകരെ കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഈ ചിത്രത്തിന്‍റെ തമിഴ് പതിപ്പും ‘വെള്ളിത്തിര’ എന്ന പേരില്‍ തരംഗമുണ്ടാക്കുകയാണ്.
ചിത്രത്തിന്‍റെ എല്ലാ ഘടകങ്ങളിലും ഉദയന് ഒപ്പം നില്‍ക്കുന്ന ദൃശ്യങ്ങള്‍ കൊണ്ടുവരാന്‍ പുതുമുഖ സംവിധായകന്‍ വിജിക്ക് കഴിയുന്നു. അതിലുപരി താരങ്ങള്‍ നടത്തുന്ന മികച്ച പ്രകടനവും ചിത്രത്തിന് മാര്‍ക്ക് നല്‍കുന്നു. ഉദയനാണ് താരത്തിന്‍റെ തമിഴ് എന്ന പേരില്‍ തന്നെ ഏറെ പ്രതീക്ഷകളുമായിട്ടായിരുന്നു വെള്ളിത്തിര തീയറ്ററില്‍ എത്തിയത്.

മോഹന്‍ലാല്‍ ഏറെ കയ്യടക്കത്തൊടെ മനോഹരമാക്കിയ ഉദയന്‍ എന്ന കഥാപാത്രം പൃത്ഥ്വിരാജിലൂടെ തമിഴില്‍ ശരവണനാകുകയാണ്. ശ്രീനിവാസന്‍റെ രാജപ്പന്‍ പ്രകാശ് രാജിലൂടെ കണ്ണയ്യനും ആകുന്നു. സിനിമയുമായി ബന്ധപ്പെട്ട് സ്വപ്‌നങ്ങള്‍ നെയ്യുന്ന രണ്ട് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ഏറെ പ്രതിഭാശാലിയായ ശരവണന് താല്പര്യം ഒരു പ്രമുഖ സംവിധായകനായി തീരാനാണ്. ആത്‌മാര്‍ത്ഥതയിലും കഠിനാദ്ധ്വാനത്തിലും തന്നെ ശരവണന്‍ വിശ്വസിക്കുന്നെങ്കിലും സാഹചര്യങ്ങള്‍ പലപ്പോഴും ശരവണനെ ചതിക്കുകയാണ്. എന്നാല്‍ കണ്ണയ്യന്‍ നേരെ മറിച്ചാണ് അത്രയൊന്നും തന്നെ കഴിവില്ലാത്ത, മദ്ധ്യ വയസ്സിനോട് അടുത്തിരിക്കുന്ന കണ്ണയ്യന്‍ കാണുന്ന സ്വപ്നം മുഴുവനും താന്‍ വലിയ താരമായി തീരുന്നതാണ്.

ആരെ ചതിച്ചാണെങ്കിലും വലിയ നടനായി തീരാനാണ് അയാളുടെ ശ്രമം. അതിനായി യാതൊരു കോമ്പ്രമൈസിനും അയാള്‍ തയ്യാറല്ല താനും. പത്ത് വര്‍ഷമായി സ്റ്റുഡിയോകളുടെയും സംവിധായകരുടെയും തിണ്ണ തോറും നടക്കുകയാണ് കണ്ണയ്യന്‍. ചെറിയ വേഷങ്ങള്‍ ചെയ്തു തുടങ്ങിയാല്‍ അവസാനം വരെ ചെറിയ വേഷം തന്നെ ചെയ്യേണ്ടി വരുമെന്നാണ് കണ്ണന്‍റെ ഫിലോസഫി. അതു കൊണ്ട് തന്നെ താന്‍ നായകനാകുന്ന ചിത്രമാണ് അയാളുടെ ലക്‍ഷ്യവും.