കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ‘ചില നേരങ്ങളില്‍’ എന്‍റര്‍ടയ്‌‌നര്‍
നിരൂപണം
Feedback Print Bookmark and Share
 
WDPRO
എന്നാല്‍ അഞ്ജലിയെ അമിതമായി ഇഷ്ടപ്പെടുന്ന ജോയ്‌ക്ക് തന്‍റെ കഴിഞ്ഞ ജന്‍‌മത്തിലെ നിരപരാധിത്വം കൂടി തെളിയിക്കേണ്ടി വരികയാണ്. ഈ തീരുമാനം കൊലപാതകത്തിന്‍റെ മറ്റ് വശങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നു. ദേവയുടെ പുതിരന്‍ ശ്രീകാന്ത് ഒരുക്കുന്ന സംഗീതവും രാജ്‌വാളിന്‍റെ ക്യാമറയും ഏറെ വ്യത്യസ്തമാണ്.

എന്നാല്‍ ചിത്രം പറയാതെ വിട്ടു പോകുന്ന ചില സംഗതികളുണ്ട്. പെണ്‍കുട്ടി എവിടെ നിന്നും വന്നെന്നും എങ്ങനെ വന്നെന്നും തുടങ്ങിയ കാര്യങ്ങള്‍. എന്നാല്‍ പ്രധാന താരങ്ങളുടെ പ്രകടനം കൊണ്ട് ചിത്രം ഏറെ സമ്പന്നമാകുന്നു. അതുകൊണ്ട് തന്നെ ഇതൊന്നും ഒരു പോരായ്‌മയായി പറയാനാകില്ല.

ഒട്ടേറെ സിനിമകളില്‍ വില്ലനായി അഭിനയിച്ച് നായക വേഷത്തിലേക്ക് വന്നിരിക്കുന്ന വിന്‍സന്‍റ് അശോകനും തന്‍റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. അസൂയാലുവായ ഭര്‍ത്താവായിട്ട് അയാള്‍ നടത്തുന്ന പ്രകടനം ഗംഭീരം. പ്രത്യേകിച്ചും സംഘട്ടന രംഗങ്ങളില്‍ നന്നായി തിളങ്ങിയിരിക്കുന്നു. നവ്യാ നായരും തകര്‍പ്പന്‍ പ്രകടനം നടത്തുന്നു. തന്‍റെ മുഖത്ത് ഭയചകിതയാകുന്ന ഭാവങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ നവ്യയ്‌ക്ക് നന്നായി സാധിക്കുന്നുണ്ട്.

ഇതിനേക്കാളെല്ലാം മനോഹരം ചിത്രത്തിന്‍റെ ഫ്ലാഷ് ബാക്കില്‍ കൊണ്ടുവരുന്ന കാലഘട്ടം വിശ്വസനീയമാക്കാന്‍ സംവിധായകനു കഴിഞ്ഞു എന്നതാണ്. ദേശീയവാര്‍ഡ് പല തവണ വാങ്ങിയിട്ടുള്ള ജയരാജ് ചിത്രത്തിന് ത്രില്‍ കൊണ്ടുവരുന്നതില്‍ വിജയമാണ്. ചിത്രത്തിന്‍റെ ഫ്ലാഷ് ബാക്ക് സീനുകള്‍ മനോഹരമാണ്. ഫ്ലാഷ് ബാക്കിന് 60 കളുടെ ഫീലിംഗ് കൊണ്ടു വരുന്നതില്‍ ജയരാജ് വിജയിച്ചിരിക്കുന്നു. മൊത്തത്തില്‍ സ്ക്രിപ്റ്റിന്‍റെ ബലം ചിത്രത്തിനു കാണുന്നുണ്ട്.