ജോ (വിന്‍സന്‍റ് അശോകന്‍) എന്നയാളുടെ സംരക്ഷണയില്‍ ഒരു ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന ആശ്രമത്തിലാണ് അവള്‍ ഇപ്പോള്‍. ശാരീരികവും മാനാസീകവുമായി വൈകല്യമുള്ളവരുടെ പുന:രധിവാസകനാണ് അയാള്‍. ഊരും പേരുമറിയാത്ത അവളെ അഞ്ജലി (നവ്യാനായര്‍) എന്ന പേരില്‍ അയാള്‍ വിളിക്കുകയും രഹസ്യമായി അവളെ പ്രണയിക്കുകയുമാണ്.
ഹിപ്നോട്ടിക് തെറാപ്പിയിലെ വിദഗ്‌ദനായ ക്രിഷ്ണനെ(രഘുവരന്‍) കണ്ടുമുട്ടുന്നതോടെ ഇവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ അവസാനിക്കുകയാണ്. ഈ തെറാപ്പിയിലൂടെ അവള്‍ 64 ല്‍ മരണമടഞ്ഞ ഒരു പെണ്‍കുട്ടിയുടെ പുനര്‍ജ്ജന്‍മമാണെന്ന് ക്രിഷ്ണന്‍ മനസ്സില്ലാക്കുന്നു. ഈ തിരിച്ചറിവ് ഓര്‍മ്മയിലേക്കും സംസാരിക്കാനുള്ള കഴിവിലേക്കും അവളെ തിരിച്ചെത്തിക്കുകയാണ്. ഭര്‍ത്താവ് അവളെ വധിക്കാനുണ്ടായ സാഹചര്യവും മനശ്ശാ:സ്ത്ര വിദഗ്‌ദന്‍ കണ്ടെത്തുന്നു.
തന്‍റെ സുഹൃത്തിനും ഭാര്യയ്‌ക്കും ഇടയില്‍ പ്രണയം ഉണ്ടാകുന്നു എന്ന സംശയമാണ് അയാളെ ഈപാതകത്തിലേക്ക് നയിച്ചത്. മാദേവന്‍ (വെനീത്) അവളുടെ ഭര്‍ത്താവിന്‍റെ സുഹൃത്തിന്‍റെ പേര്. കൂടുതല്‍ സൈക്കോ തെറാപ്പിയിലേക്ക് ചെന്നപ്പോള്‍ അവളെ കൊല്ലാന്‍ ശ്രമിക്കുന്നത് മറ്റാരുമല്ല ജോ തന്നെയാണെന്ന് കൃഷ്ണനും അവള്‍ക്കും വ്യക്തമാകുന്നു.
ഇപ്പോള്‍ അഞ്ജലി ഭയപ്പെടുന്നത് ജോയെയാണ്. എന്നാല്‍ ജോയെ കൌണ്‍സിലിംഗിനു വിധേയമാക്കുന്ന ഡോക്ടര്‍ക്ക് വീണ്ടും പുതിയ കണ്ടെത്തലുകള്‍ നടത്താനാകുന്നു. അവളുടെ കൊലപാതകത്തിന് ഉത്തരവാദി ജോ അല്ലെന്ന കണ്ടെത്തലിലാണ് ഇതെത്തുന്നത്. എന്നാല്‍ ഇതു വിശ്വസിക്കാന്‍ തയ്യാറല്ലാത്ത ഡോക്ടറും അഞ്ജലിയും കഴിഞ്ഞ ജന്‍മത്തില്‍ ചെയ്തത് അയാള്‍ ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണെന്ന് കരുതുന്നു.