കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ‘ചില നേരങ്ങളില്‍’ എന്‍റര്‍ടയ്‌‌നര്‍
നിരൂപണം
Feedback Print Bookmark and Share
 
WDPRO
ഫോര്‍ ദി പീപ്പിള്‍ എന്ന സിനിമ തമിഴില്‍ മൊഴിമാറ്റം ചെയ്തു വന്നതും അത് സ്വീകരിക്കപ്പെട്ടതിനും പിന്നാലെയാണ് പുതിയ സിനിമയുമായി ജയരാജ് തമിഴ്സിനിമാ വേദിയിലേക്ക് അരങ്ങേറിയത്. 1960കളുടെ പകുതിയില്‍ നടക്കുന്ന ഒരു കൊലപാതകം അടിസ്ഥാനമാക്കി നടക്കുന്ന അന്വേഷണവും പുനര്‍ജ്ജന്‍‌മവുമെല്ലാം പരാമര്‍ശിക്കുന്ന ‘ചില നേരങ്ങളില്‍’ നല്ല എന്‍റര്‍ടയ്‌‌നറാണ്. പ്രണയവും സെന്‍റിമെന്‍‌സും സസ്പെന്‍സും കൂടിക്കുഴഞ്ഞ് നല്ലൊരു മസാല ചിത്രം വാഗ്ദാനം ചെയ്യുന്നു.

ഹോളീവുഡ് സിനിമ പോലെ ഒന്ന് തെരഞ്ഞെടുത്ത് വിജയിപ്പിക്കുന്നതില്‍ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകാരനും വിജയിച്ചിട്ടുണ്ട്. റാം ന്യൂ ലൈറ്റ് പ്രൊഡക്ഷന്‍ ലിമിറ്റഡിന്‍റെ ഈ ചിത്രം കഥയിലും ട്രീറ്റ്മെന്‍റിലും ഏറെ വ്യത്യസ്തമാണ്. സ്ക്രിപ്റ്റിന്‍റെ ബലം ചിത്രത്തിനു മുതല്‍കൂട്ടാകുന്നു. അപ്രതീക്ഷിതമായി കഥയില്‍ ഉണ്ടാകുന്ന തിരിവുകളിലൂടെ ചിത്രത്തിന് കൂടുതല്‍ ഉദ്വേഗം നല്‍കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.

1960കളുടെ മദ്ധ്യത്തില്‍ നടക്കുന്ന ഒരു സംഭവത്തിന്‍റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. ഭാര്യയെ കൊന്നതിന്‍റെ പേരില്‍ ഒരു ഭര്‍ത്താവിന് വധ ശിക്ഷ ലഭിക്കുന്നു. ഒരു റേഡിയൊയിലൂടെയാണ് ഈ വിവരം ചിത്രം വ്യക്തമാക്കുന്നത്. ചിത്രം മുന്നോട്ട് പോകുന്നത് നായികയായ പെണ്‍കുട്ടി താന്‍ ഒരു പുരുഷനാല്‍ വധിക്കപ്പെടുന്നതായി സ്വപ്‌നം കാണുന്നതോടെയാണ്.

സ്വപ്‌നത്തില്‍ 60 കളിലെ രീതിയിലെ വസ്ത്രം ധരിച്ചിരിക്കുകയാണ് പെണ്‍കുട്ടി. എന്നാല്‍ തന്നെയാരാണ് കൊല്ലാനെത്തുന്നതെന്ന് പെണ്‍കുട്ടിക്ക് തിരിച്ചറിയാനാകുന്നില്ല. തന്‍റെ സ്വപ്നത്തേക്കുറിച്ചും പെണ്‍കുട്ടിക്ക് ഒന്നും വ്യക്തമല്ല. പെണ്‍കുട്ടി ഭയാനകമായി ഭയപ്പെടുകയാണ്. അവളുടെ സംസാരശേഷി നഷ്ടപ്പെട്ടതിനാല്‍ ഇക്കാര്യം ആരോടെങ്കിലും പറയാനോ ഒന്നും ഓര്‍മ്മിക്കാനോ അവള്‍ക്ക് കഴിയുന്നില്ല.