കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » നരിയുടെ വേട്ട
നിരൂപണം
Feedback Print Bookmark and Share
 
WDWD
നരിയുടെ ഭാര്യ പ്രഭയായി വേഷമിട്ട മഞ്ജുവിന്‍റെ മുഖത്ത് വിരിഞ്ഞ ഭാവങ്ങള്‍ അവസരം നല്‍കിയാല്‍ മികച്ചൊരു അഭിനേത്രിയെ മലയാളത്തിന് ലഭിക്കുമെന്ന സൂചന നല്‍ കുന്നു.

ലാലു അലക്സ് പ്രേക്ഷകരെ കൈയിലെടുത്തു. സമീപ കാലത്ത് ലാലു അലക്സ് അവതരിപ്പിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണിത്. രാജന്‍ പി ദേവിനും ഭേദപ്പെട്ട വേഷം ലഭിച്ചു. രാമു, സുബൈര്‍, സ്ഫടികം ജോര്‍ജ്, ജനാര്‍ദ്ദനന്‍, ടി പി മാധവന്‍, ജയകൃഷ്ണന്‍, സോന, സോണിയ, ഊര്‍മ്മിള ഉണ്ണി എന്നിവര്‍ ക്കു പുറമേ രാജാക്കാട് ചെല്ലപ്പ എന്ന കഥാപാത്രത്തെ മോഹന്‍ ജോസും മികച്ചതാക്കി. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതരായ ജയന്‍ (സി ഐ ജലപാലന്‍), പ്രകാശ് (കായം കുളം കൊച്ചുണ്ണി ഫെയിം) എന്നിവരും പ്രേക്ഷക ശ്രദ്ധ നേടി.

വാക്കുകളുടെ തീക്ഷ്ണത കൃത്യമായി അറിയുന്ന രണ്‍ജി പണിക്കര്‍ പതിവുപോലെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ വിമര്‍ശനവിധേയമാക്കിയിരിക്കുന്നു. ഭരണകക്ഷിയിലെ ഒരു വിഭാഗത്തെ മാത്രം കടന്നാക്രമിച്ചു എന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു.

സഞ്ജീവ് ശങ്കര്‍ ഛായാഗ്രഹണവും ഡോണ്‍ മാക്സ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പശ്ഛാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണിയാണ്. മരിക്കാര്‍ ഫിലിംസിന്‍റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരിക്കാറും ആന്‍റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.