കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » പ്രതീക്ഷ നല്‍കുന്ന സൈക്കിള്‍
നിരൂപണം
Feedback Print Bookmark and Share
 
WDWD
എന്തായാലും പുതുവത്സരാഘോഷം ഗംഭീരമാക്കാന്‍ അവര്‍ തീരുമാനിച്ചു. അത് അവരുടെ ജീവിതത്തെ മാറ്റിമറിച്ചു.

പ്രണയവും തമാശയും സെന്‍റിമെന്‍സും കുറ്റാന്വേഷണവുമൊക്കെ കലര്‍ത്തി, കഥാസന്ദര്‍ഭങ്ങള്‍ കൃത്യമായി ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന തിരക്കഥ തന്നെയാണ് സൈക്കിളിന്‍റെ കരുത്ത്. അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ സൃഷ്ടിക്കാന്‍ ജയിംസ് ആല്‍ബര്‍ട്ടിന് കഴിഞ്ഞു. ജോണി ആന്‍റണി എന്ന സംവിധായകന്‍റെ മികവ് ചിത്രത്തില്‍ ഉടനീളം പ്രകടമാണ്.

വിനീതും വിനുവും മികച്ച പ്രകടനം കാഴ്ച വച്ചു. ഭാമയും സന്ധ്യയും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. കൗസ്തുഭന്‍ മുതലാളിയായി ജഗതിയും തിളങ്ങി. മുരളി, സായ് കുമാര്‍, കൊച്ചിന്‍ ഹനീഫ, ടി.ജി രവി, കുഞ്ചന്‍, സാദിഖ്, സലിം കുമാര്‍ (ഗസ്റ്റ്), ശോഭ മോഹന്‍, രേഖ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് മെജോ ജോസഫ് ഈണം നല്‍കിയിരിക്കുന്നു. ഷാജിയാണ് ക്യാമറാമാന്‍. രഞ്ജന്‍ ഏബ്രഹാം ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. മാസ്റ്റേഴ്സ് സിനിമയുടെ ബാനറില്‍ നിര്‍മിച്ച സൈക്കിള്‍ ലാല്‍ റിലീസ് പ്രദര്‍ശനത്തിനെത്തിച്ചു.