കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » കഴിവ് ചോരാതെ സിദ്ധിക്ക്
നിരൂപണം
Feedback Print Bookmark and Share
 
PTIPTI
കാവ്യാ മാധവന്‍ മലയാളത്തിന്‍റെ പ്രിയപ്പെട്ട നടിയാണ്. സിദ്ധിക്ക് (സിദ്ദിക്ക്-ലാല്‍) പ്രിയപ്പെട്ട സംവിധായകനും. സിദ്ദിക്കിന്‍റെയും കാവ്യയുടെയും തമിഴ് ചിത്രമെന്ന പേരിലാണ് ‘സാധു മിരണ്ടാല്‍’ മലയാളികളുടെ ശ്രദ്ധ കയ്യാളുന്നത്. മുന്‍കാല ചിത്രങ്ങളുടെ പാറ്റേണുകള്‍ സ്വീകരിച്ചിരിക്കുന്ന ഈ സിദ്ദിക്ക്‌ ചിത്രം പ്രത്യേകിച്ച് പുതുമയൊന്നും നല്‍കുന്നില്ല.

കോമഡിയും ആക്ഷനും സെന്‍റിമെന്‍സും ഫാമിലി ഡ്രാമയും പ്രണയവും പ്രതികാരവുമെല്ലാം ചിത്രം പരാമര്‍ശിക്കുന്നു. മലയാളത്തില്‍ ഇത്തരം ഒമ്പതു ചിത്രങ്ങള്‍ ഒരുക്കുകയും എല്ലാം സൂപ്പര്‍ ഹിറ്റാക്കുകയും ചെയ്ത സിദ്ധിക്ക് ഫ്രണ്ട്‌സ്, എങ്കള്‍ അണ്ണ എന്നീ ചിത്രങ്ങളിലൂടെ തമിഴിലും പരിചിതനാണ്. ഈ ചിത്രങ്ങളിലെല്ലാം കോമഡി ചെയ്യുന്നതിലെ മിഴിവ് സിദ്ധിക്ക് കാട്ടിയതാണ്. പുതിയ ചിത്രത്തിലും കഴിവ് ചോര്‍ന്നിട്ടില്ലെന്ന് ഈ മലയാളി തെളിയിക്കുന്നു.

സുന്ദരമൂര്‍ത്തിയുടെ (പ്രസന്ന) സഹോദരിയെ ബന്ദിയാക്കിയാണ് റാംമോഹനും(അബ്ബാസ്) സഹോദരന്‍ ശിവയും (രാജാശ്രീധര്‍) ഒരു ബാങ്കില്‍ നിന്നും 20 കോടി രൂപ തട്ടിയെടുക്കുന്നത്. രക്ഷപെടാനുള്ള വ്യഗ്രതയില്‍ റാംമോഹന്‍ അവളെ തന്‍റെ തോക്കിനിരയാക്കുന്നു. തൊട്ടു പിന്നാലെ ഈ ദുഖത്തില്‍ സുന്ദരമൂര്‍ത്തിയുടെ അമ്മ മരണമടയുകയും റാം മോഹന്‍ യു എസ്സിലേക്ക് രക്ഷപെടുകയും ചെയ്തു. ജീവിതത്തില്‍ സുന്ദരമൂര്‍ത്തി ഒറ്റപ്പെട്ടു പോയി.

ഐ ഐ ഐ ടിയിലെ മിടുക്കനായ, സാധുവായ വിദ്യാര്‍ത്ഥിയായ അയാളുടെ പഠനം ഇതോടെ വിടേണ്ടി വന്നു. ഇതോടെ പ്രതികാരം തിളയ്‌ക്കുന്ന സുന്ദരമൂര്‍ത്തി ശിവയെ തട്ടിക്കൊണ്ടു വന്ന് മയക്കുമരുന്നിന് അടിമയാക്കി തടവില്‍ ഇട്ടു. അതിനു ശേഷം ശിവയുടെ വേഷത്തില്‍ റാമിന്‍റെ കാമുകിയും ഒരു ടെലിവിഷന്‍ ആങ്കറുമായ പ്രിയയുടെ(കാവ്യാമാധവന്‍) വീട്ടില്‍ കടന്നു കൂടി. എന്നിട്ട് പ്രിയയെ ഉപയോഗിച്ച് തന്‍റെ എതിരാളിയെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തുകയാണ്.

നായകനും വില്ലനും നേര്‍ക്ക് നേരെ വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളാണ് സാധു മിരണ്ടാല്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിനിടയില്‍ അറിയാതെയാണെങ്കിലും സുന്ദരമൂര്‍ത്തിയുടെ പ്രവര്‍ത്തികള്‍ക്ക് ഇരയാകുന്ന പ്രിയ പതിയെ റാം മോഹനെതിരെ തിരിയുകയും സുന്ദരമൂര്‍ത്തിയെ മനസ്സിലേറ്റുകയും ചെയ്യുന്നതാണ് കഥയുടെ മറ്റൊരു തിരിവ്.

ആവശ്യമില്ലാത്ത വിശദീകരണം നല്‍കാതെ ഒരു കഥപറയാന്‍ നന്നായിട്ടറിയാവുന്ന സംവിധായകനാണ് സിദ്ധിക്ക്. കഥ പറയുന്ന പാറ്റേണില്‍ സിദ്ധിക്ക് നിലനിര്‍ത്തുന്ന തുടര്‍ച്ച നന്നാകുന്നു. അതു പോലെ തന്നെ കഥാപാത്രങ്ങള്‍ക്കു വേണ്ടിയുള്ള തെരഞ്ഞെടുക്കലുകളും കൃത്യമാണ്. സ്ഥിരം പ്രണയ നായകനില്‍ നിന്നും എന്തെങ്കിലും ചെയ്യാനുള്ള വേഷത്തിലേക്കുള്ള മാറ്റം പ്രസന്ന നന്നായി ആസ്വദിച്ചിരിക്കുന്നു. സാധുവായും ക്രൂരനായുമുള്ള പ്രസന്നയുടെ വേഷപ്പകര്‍ച്ച കൊള്ളാം.

സ്വതവേ അഭിനയത്തിന്‍റെ കാര്യത്തില്‍ നിലവാരം പുലര്‍ത്തുന്ന കാവ്യ പ്രസന്ന എന്തു ചെയ്യുന്നോ അതേ നിലവാരം തന്നെയാണ് നടത്തുന്നത്. കോമഡി രംഗങ്ങളിലും മറ്റും പ്രത്യേകിച്ച്. സിനിമയിലെ മേക്കപ്പിലും വേഷത്തിലും അവര്‍ കൂടുതല്‍ സുന്ദരിയായി തോന്നുന്നു. സുന്ദരനായ അബ്ബാസിന്‍റെ വില്ലനിലേക്കുള്ള മാറ്റവും പുതിയ അനുഭവമാണ്.

ശ്രീനിവാസ റാവൂ, എം എസ് ഭാസ്ക്കര്‍, ചാര്‍ലി, വയ്യാപുരി എന്നിവരുടെ തമാശകള്‍ നന്നാവുന്നുണ്ട്. നല്ല മെലഡികള്‍ ആണെങ്കിലും ദീപക് ദേവിന്‍റെ ഗാനങ്ങള്‍ തമിഴിന് അനുയോജ്യമായിരുന്നോ എന്ന സംശയം ന്യായം. ക്യാമറാമാന്‍ പ്രതാപ് വി കുമാര്‍ നല്ല ദൃശ്യങ്ങള്‍ അനുഭവേദ്യമാക്കുന്നുണ്ട്. ആക്ഷനും കോമഡിയും ഫാമിലി ഡ്രാമയും സെന്‍റിമെന്‍സും ഒക്കെ കലര്‍ന്ന ഒരു ടിപ്പിക്കല്‍ സിദ്ധിക്ക് ചിത്രത്തിനപ്പുറമുള്ള പുതുമയൊന്നും പ്രതീക്ഷിക്കരുതെന്നു മാത്രം.