ടെലിവിഷനു മുന്നില്‍ രജ്പാലും നേഹയും അടുത്തിരിക്കുന്നത് രണ്ടു തരം താല്പര്യങ്ങളുമായാണ്. രണ്ടാമത്തെ ജോഡി ആശിശ് ചൌധരിയും അമൃതാ അറോറയുമാണ്. രജ്പാലിന്‍റെ ബാങ്ക് മാനേജരായ ആശിശ് ചൌധരിക്കും ഭാര്യയെ ഇഷ്ടമല്ല എന്നത് വസ്തുത. എന്നാലും അയാള്‍ ഒരു പെണ്‍കോന്തനാണെന്നതാണ് പ്രശ്‌നം. മൂന്നാമത്തെ ജോഡിയായ അനുപം ഖേറും ഭാര്യ രതി അഗ്നിഹോത്രിയും ഇപ്പോഴും പരസ്പരം പ്രണയിക്കുന്ന മദ്ധ്യവയസ്ക്കരായ ദമ്പതികളാണ്.ഏറെ പ്രശസ്തരായ തമാശക്കാര്‍ രജ്പാല്‍യാദവും അനുപംഖേറും തമാശയുണ്ടാക്കാന്‍ പാടുപെടുകയാണ്. ചിത്രത്തിന്‍റെ ഒഴുക്കു മുഴുവന്‍ മികച്ച കൊമേഡിയനായ രജ്പാലിന്‍റെ തോളിലാണ്. സ്വതവേ അഭിനയത്തില്‍ അല്‍പ്പം പിന്നിലായ അമൃതാ അറോറയും നേഹാ ധൂപ്പിയയും എങ്ങനെ ബോറടിപ്പിക്കാം എന്നതിന്‍റെ ഗവേഷണം തന്നെ നടത്തുകയാണ്.കഥാപാത്രങ്ങള്‍ തമ്മില്‍ സംഭാഷണത്തിനിടയില്‍ പോലും ദൈര്‍ഘ്യം കാരണം വിരസതയുണ്ടാകുകയാണ്. ചിത്രം കണ്ടിറുങ്ങുന്ന പ്രേക്ഷകന് കരച്ചില്‍ വരുന്നതിനു പുറമേ ഭാര്യമാര്‍ ഒരു ഭാരമാണെന്ന് സംവിധായകന്‍ പറയുന്നതയി തോന്നാം. ഒന്നും സംഭവിക്കാത്ത ചിത്രത്തെ മൂന്നു മണിക്കൂര്‍ ചിത്രത്തെ വലിച്ചു നീട്ടിയിരിക്കുകയാണ്. പലപ്പോഴും അടുത്ത സീനില്‍ എന്തു സംഭവിക്കുമെന്ന് പ്രേക്ഷകര്‍ക്ക് ഊഹിക്കാനാകുന്നു.