പരമ ബോറന്‍ സിനിമ. ‘രാമാ രാമാ ക്യാ ഹൈ ഡ്രാമാ’ എന്ന ചിത്രത്തേക്കുറിച്ച് ഇതില്‍ കൂടുതല്‍ ഒന്നും തന്നെ പറയാനില്ല. കോമഡി എന്ന പേരില്‍ വമ്പന്‍ മുടക്കുമുതലുമായെത്തി പ്രേക്ഷകരെ ബോറഡിപ്പിക്കുക എന്ന ബോളീവുഡ് പതിവ് തെറ്റിക്കാന്‍ ഈ ചിത്രത്തിനും കഴിഞ്ഞില്ല. ചിരിപ്പിക്കുക എന്നതിനു പകരം തലയിലെ ഞരമ്പുകളെ വേദനിപ്പിക്കുക എന്ന ക്രൂരകൃത്യം കൂടിചെയ്യുന്നു. ലോകത്തിലെ മുഴുവന്‍ മോശം ഭാര്യമാരെയും പ്രയോജന രഹിതരായ ഭര്‍ത്താക്കന്‍മാരെയും കുറിച്ച് പറയുന്ന ചിത്രം മൂന്ന് മണിക്കൂറുകള്‍ നഷ്ടമാക്കുകയാണ്. മൂന്നു ഭാര്യമാര്‍ക്കും മൂന്നു ഭര്‍ത്താക്കന്‍മാര്‍ക്കും ഇടയിലെ വൈരുദ്ധ്യങ്ങള്‍ കണ്ടിറങ്ങുന്നയാള്‍ക്ക് മുഴുവന്‍ പെണ്ണുങ്ങളും പ്രയോജനരഹിതരാണെന്ന തെറ്റായ സന്ദേശം കൂടി ചിത്രം നല്‍കുന്നു.വൈരുദ്ധ്യ സ്വഭാവക്കാരായ ദമ്പതിമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഒന്നാമത്തെ ദമ്പതിമാരായ രജ്‌പാല്‍ യാദവും നേഹാധൂപിയയും സ്വപ്‌ന ജീവികളാണ്. രജ്പാല്‍ ലോകത്തിലെ മുഴുവന്‍ സുന്ദരികളെയും(തന്‍റെ ബോസിന്‍റെ ഭാര്യയെ ഉള്‍പ്പടെ) വിവാഹം ചെയ്യാന്‍ മോഹിക്കുമ്പോള്‍ മുംബൈയിലെ ആഡംബര ജീവിതമാണ് നേഹയുടെ സ്വപ്നം. ഒരു ചെറുപട്ടണത്തിലെ പെണ്‍കുട്ടിയായ നേഹയെ വിവാഹം കഴിക്കാന്‍ രജ്പാല്‍ ഒരുങ്ങുന്നത് തന്നെ അവള്‍ സിനിമാ താരത്തെ പോലെ സുന്ദരിയാണെന്ന അയല്‍ക്കാരായ അനുപംഖേര്‍-രതി അഗ്നിഹോത്രി ദമ്പതികളുടെ അഭിപ്രായത്തെ തുടര്‍ന്നാണ്. നേഹയാകട്ടെ പണം ചെലവാക്കുന്നതില കമ്പക്കാരിയാണ്. മുംബൈയിലെ ആഡംഭര ജീവിതം സ്വപ്നം കാണുന്ന അവളുടെ സ്വപ്നങ്ങളില്‍ മുഴുവന്‍ പിസയും ബെര്‍ഗറും പാനി പുരിയുമൊക്കെയാണ്.