കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » മണ്ണിലിറങ്ങിയ താരങ്ങള്‍
നിരൂപണം
Feedback Print Bookmark and Share
 

IFMIFM
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ മോശക്കാരാണെന്ന് കരുതുന്ന സമൂഹം. കുഞ്ഞു മനസുകളില്‍
അന്തര്‍ലീനമായ കഴിവുകള്‍ മനസ്സിലാക്കാതെ, പ്രശ്നങ്ങളുടെ യഥാര്‍ഥ കാരണം മനസ്സിലാക്കാതെ മഠയന്‍‌മാരും അലസന്മാരുമെന്നു മുദ്ര കുത്തുന്ന ചുറ്റുപാടുകള്‍. ഡിസ്‌ലെക്സിയ എന്ന പഠനവൈകല്യം ബാധിച്ച കുട്ടികള്‍ അവഗണിക്കപ്പെടേണ്ടവര്‍ അല്ലായെന്നും അവരുടെ ഉള്ളില്‍ പ്രതിഭയുടെ കനല്‍ എരിയുന്നത് തിരിച്ചറിയണമെന്നുമുള്ള സന്ദേശമാണ് അമീര്‍ ഖാന്‍ ആദ്യമായി സംവിധാനം ചെയ്ത 'താരേ സമീന്‍ പര്‍" എന്ന ചിത്രം നല്‍കുന്നത്.

ഡിസ്‌ലെക്സിയ ബാധിച്ച ഇഷാന്‍ അവസ്തി (ദര്‍ഷീല്‍ സഫാരി) യുടെ കാഴ്ചകളിലൂടെ, ചിന്തകളിലൂടെയാണ് കഥ വികസിക്കുന്നത്.ബുദ്ധിയുടെ കേദാരങ്ങളിലെവിടെയോ അക്ഷരത്തെറ്റ് പോലെ ഡിസ്‌ലെക്സിയ. പുസ്തകങ്ങളിലെ വാചകങ്ങളില്‍ ഒന്നുപോലും വായിച്ചു പൂര്‍ത്തിയാക്കാന്‍ ഇഷാനു കഴിയുന്നില്ല. അക്ഷരങ്ങളുടെ വളവുകളിലും തിരിവികളിലുമൊക്കെ മനവും മിഴിയും ഉടക്കി നില്‍ക്കുന്നു.

വിടര്‍ന്നു പരിലസിക്കുന്ന പൂക്കളും കുരച്ചുകൊണ്ടോടുന്ന നായ്ക്കളും നീലാകാശത്തില്‍ പറന്നു നടക്കുന്ന പട്ടങ്ങളുമൊക്കെ കൗതുകത്തോടെ, സൂക്ഷ്മതയോടെ അവന്‍ നോക്കി നില്‍ക്കും. അക്ഷരങ്ങള്‍ അവനു ശത്രുക്കളാണ്. ചിത്രരചനയിലും ചെറിയ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലുമൊക്കെ പക്ഷെ, ഇഷാന്‍ മിടുക്കനാണ്. പഠനത്തില്‍ പിന്നോക്കം പോകുമ്പോള്‍ അതിന്‍റെ കാരണം ചികയാനൊന്നും ഇഷാന്‍റെ മാതാപിതാക്കളോ അധ്യാപകരോ തുനിയുന്നില്ല. കൂട്ടുകാരും അവനെ മനസിലാക്കുന്നില്ല. ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ ശിക്ഷിക്കപ്പെടുമെന്ന് ഭയന്ന് ക്ളാസില്‍ കയറാതെ ഒരു പകല്‍ മുഴുവന്‍ ഇഷാന്‍ മഹാനഗരത്തില്‍ ചുറ്റിനടന്നു.