കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ‘കങ്കാരു’ പൃഥ്വി വ്യത്യസ്തത തേടുന്നു
നിരൂപണം
Feedback Print Bookmark and Share
 
kangaru
WDWD
‘യുവതാരങ്ങള്‍ പരീക്ഷണ ഘട്ടത്തിലാണ്. പുതിയ പ്രവണതയില്‍ ആരൊക്കെ പിടിച്ചുനിക്കുന്നോ അവര്‍ രക്ഷപെടും.’സൂപ്പര്‍ താര ചിത്രങ്ങള്‍ തുടരെ പരാജയപ്പെടുകയും യുവതാരങ്ങളുടെ ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുകയും ചെയ്ത 2000 ന്‍റെ തുടക്കത്തില്‍ മെഗാ താരം മമ്മൂട്ടി യുവാക്കളുടെ തള്ളിക്കയറ്റത്തിനെ കുറിച്ചു പറഞ്ഞ കമന്‍റാണിത്.

താരം പറഞ്ഞ കാര്യം അക്ഷരം പ്രതി ശരിയാണെന്ന് കാലം തെളിയിച്ചു. സൂപ്പര്‍താര ചിത്രങ്ങളുടെ വമ്പന്‍ വിജയങ്ങളില്‍ ഉയര്‍ന്നു വന്നതു പോലെ തന്നെ ഉദിച്ചു നില്‍ക്കാനും തുടര്‍ച്ചയായി വിജയം നല്‍കാനും ഏതാനും ചില യുവതാരങ്ങള്‍ക്കേ കഴിഞ്ഞുള്ളൂ. ഇവരില്‍ ഒന്നാമന്‍ ഇപ്പോള്‍ തമിഴിലും വെന്നിക്കൊടി പാറിക്കുന്ന പൃഥ്വിരാജ് തന്നെയാണ്.

സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം ഈ യുവനായകന്‍ അഭിനയിച്ച ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നത് വാസ്തവം. ചോക്ലേറ്റിനു പിന്നാലെ പുതിയ ചിത്രമായ കങ്കാരുവിലും പൃഥ്വി വ്യത്യസ്തതയാണ് തേടുന്നത്. ചെസ്സ് എന്ന ആദ്യ ചിത്രത്തിലൂടെ നല്ലൊരു സംവിധായകന്‍ തന്നിലുണ്ടെന്നു തെളിയിച്ച രാജന്‍ബാബു ഇത്തവണയും മോശമല്ലാത്ത ഒരു എന്‍റര്‍ടയ്‌‌നര്‍ കങ്കാരുവിലൂടെ നല്‍കുന്നു.

‘കങ്കാരു’ വാത്സല്യത്തിന്‍റെ പ്രതീകമാണ്. തന്നോടൊപ്പം സംരക്ഷിക്കുവാന്‍ കുട്ടിയെ ശരീരത്തിലെ പ്രകൃതിദത്തമായ സഞ്ചിയില്‍ സൂക്ഷിക്കുന്ന മൃഗം. എന്നാല്‍ ഇത്തരം ഒരു മൂല്യമാണ് ചിത്രം പ്രതിപാദിക്കുന്നതെന്നു കരുതരുത്. ഒരു കുട്ടിയുമായി ബന്ധപ്പെട്ട തമാശകളും ഉണ്ടാകുന്ന കോമഡികളും ചിത്രത്തെ മുന്നോട്ട് നയിക്കുന്നുണ്ടെന്നു മാത്രം.

നായകന്‍ ജോസൂട്ടി (പൃഥ്വിരാജ്) കൊണ്ടു നടക്കുന്ന കുട്ടി നായിക ജാന്‍സിയുടെ (കാവ്യാമാധവന്‍) സഹോദരി നാന്‍സി (കാവേരി)യുടെതാണ്. എന്നാല്‍ സ്ത്രീധനക്കാശ് നല്‍കേണ്ടതിനാല്‍ അളിയന്‍റെ കുതന്ത്രത്തില്‍ വീണാണ് ജോസൂട്ടിക്ക് ഈ കുട്ടിയേയും ചുമക്കേണ്ടി വന്നത്. ജോസൂട്ടി ഒരു അഭ്യസ്ത വിദ്യനാണ്. അഭിമാനബോധം അല്പം കൂടുതലുള്ള അയാള്‍ വലിയ കുടുംബം പോറ്റാ‍നായി ഓട്ടോ റിക്ഷാക്കാരനായെന്നേയുള്ളൂ.