കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ‘താരെ സമീന്‍ പര്‍’ അമീറിന്‍റെ സന്ദേശം
നിരൂപണം
Feedback Print Bookmark and Share
 
tare zameen pe
IFMIFM
വ്യത്യസ്തകളാണ് അമീര്‍ഖാന് എന്നും പ്രിയം. ഖാന്‍ ത്രയങ്ങളിലെ എറ്റവും പ്രതിഭാധനന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യങ്ങളില്‍ പുലര്‍ത്തുന്ന ശ്രദ്ധയിലൂടെ ഇക്കാര്യം പല തവണ തെളിയിച്ചിട്ടുണ്ട്. ആദ്യ ചിത്രം ഒരുക്കാന്‍ കിട്ടിയ അവസരവും അമീര്‍ വ്യത്യസ്തതയ്‌ക്കു വേണ്ടിയാണ് വിനിയോഗിച്ചതെന്ന് സംവിധാന രംഗത്ത് അരങ്ങേറ്റം നടത്തിയ ‘താരേ സമീന്‍ പര്‍’ തെളിയിക്കുന്നു.

സ്വന്തമായി നിര്‍മ്മിച്ചു നായകനായി അഭിനയിച്ച് സംവിധാനം ചെയ്ത ചിത്രമായതിനാലാകാം അമീര്‍ തെരഞ്ഞെടുത്ത വിഷയം തികച്ചും കുട്ടികളുടെതായിരുന്നു. ബോളീവുഡിലെ വന്‍ കിട ചിത്രങ്ങള്‍ നല്‍കുന്ന വിരസതയ്ക്കിടയില്‍ മൂല്യങ്ങളെ കുറിച്ചുള്ള ചെറുതായ ഓര്‍മ്മപ്പെടുത്തലുകളും തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ സ്വന്തം കുട്ടികളിലേക്കും അവരുടെ സ്വപ്‌നങ്ങളിലെക്കും ഒരു തിരിഞ്ഞു നോക്കാനുള്ള അവസരവും ചിത്രം വാഗ്ദാനം ചെയ്യുന്നു.

കുട്ടികളുടെ ലോകത്തിലൂടെയാണ് ചിത്രത്തിന്‍റെ യാത്രയെങ്കിലും ഗൌരവമേറിയ വിഷയം തന്നെയാണ് അമീര്‍ തുറന്നു കാട്ടുന്നത്. ഹോം വര്‍ക്കും മാര്‍ക്കും എല്ലാം ഗൌരവമായെടുത്ത് കുട്ടികളെ മത്സരത്തിലേക്ക് തള്ളി വിടുന്ന ആധുനിക ലോകത്തില്‍ എട്ടുവയസ്സുകാരനായ ഇഷാന്‍ ആവാസ്തി(ദര്‍ഷീല്‍ സാഫരി) തികച്ചും വ്യത്യസ്തനാണ്.

നിറങ്ങളും മത്സ്യവും പട്ടവും നായ്ക്കുട്ടിയും നക്ഷത്രവും ഉള്‍പ്പടെ ഇഷാന്‍റെ സങ്കല്‍പ്പ ലോകം ഒരിക്കലും മുതിര്‍ന്നവര്‍ക്കു വലിയ കാര്യമല്ല. അതുകൊണ്ട് തന്നെ അവന്‍റെ സ്വപ്നലോകത്തെ ആരും പരിഗണിക്കാറുമില്ല. ക്ലാസ്സില്‍ എറ്റവും മോശം കുട്ടിയായ ഇഷാന്‍ കൂടുതല്‍ കുഴപ്പങ്ങള്‍ കാട്ടുന്നു. അച്ചടക്കം പരിശീലിപ്പിക്കാന്‍ ഇഷാനെ പഴയ സ്കൂളില്‍ നിന്നും കര്‍ക്കശമായ ഒരു ബോര്‍ഡിംഗ് സ്കൂളിലേക്കാണ് മാതാപിതാക്കള്‍ മാറ്റുന്നത്.

പുതിയ സ്കൂളിലും ഇഷാന്‍റെ കാര്യം വിഭിന്നമല്ലാത്തതിനാല്‍ കുടുംബത്തില്‍ എല്ലാവരും അവനെ അകറ്റി നിര്‍ത്തുകയാണ്. പുതിയതായി എത്തുന്ന ആര്‍ട്ട് അദ്ധ്യാപകന്‍ രാം ശങ്കര്‍ നികുംഭി (അമീര്‍ ഖാന്‍)ന്‍റെ സന്തോഷം കുട്ടികളുടെ ആഹ്ലാദമാണ്. അതിനായി സ്കൂളിലെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുന്ന അദ്ധ്യാപകന്‍റെ ശ്രദ്ധയില്‍ അസന്തുഷ്ടനായ ഇഷാന്‍ പെടുകയാണ്. അവന്‍റെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന നികുംഭ് പതിയെ ഇഷാന്‍റെ ലോകം മാറ്റി മറിക്കുകയും അവനെ സ്വന്തമായി കണ്ടെത്താന്‍ സഹായിക്കുന്നതുമാണ് ചിത്രം.

സംവിധായ അരങ്ങേറ്റത്തിനായി അമീര്‍ തിരഞ്ഞെടുത്ത വിഷയം തന്നെ വ്യത്യസ്തമാണ്. ചിത്രത്തെ കുറിച്ച് സന്ദേശവും വിനോദവും കൂട്ടിക്കുഴച്ച് സമൂഹ്യബോധം പകരുന്ന ചിത്രമെന്നു പറയേണ്ടി വരും. സ്വന്തം വഴികളില്‍ എല്ലാ കുട്ടികളും വിഭിന്നരാണെന്ന സത്യം ചിത്രം വിളിച്ചു പറയുന്നുണ്ട്. ആദ്യ സീന്‍ മുതല്‍ അവസാന സീന്‍ വരെ അമീര്‍ഖാന്‍റെ കയ്യില്‍ ചിത്രം ഭദ്രമാണ്. ഇഷാന്‍റെ സങ്കടങ്ങളിലൂടെ പലപ്പോഴും പ്രേക്ഷകരെ അനുനയിപ്പിക്കാന്‍ ചിത്രത്തിനു കഴിയുന്നുണ്ട്.

മനോഹര ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയിരിക്കുന്ന ചിത്രത്തില്‍ ശങ്കര്‍ എസ്സാന്‍ ലോയിയുടെ സംഗീതം മനോഹരമാണ്. അമീര്‍ ഖാന്‍ അദ്ധ്യാപകനായി തിളക്കമുള്ള പ്രകടനം നടത്തുമ്പോള്‍ ഒന്നാം പകുതി മുഴുവന്‍ വഹിക്കുന്ന നായകന്‍ മാസ്റ്റര്‍ ദര്‍ഷീല്‍ സാഫരി ചിത്രം കഴിഞ്ഞിറങ്ങിയാലും വിട്ട് പോകില്ല. വാണിജ്യപരമായും അക്കാദമികമായും ചിത്രം മികച്ചു നില്‍ക്കുന്നു. മാതാപിതാക്കള്‍ക്ക് തീര്‍ച്ചയായും ഒരു നല്ല സന്ദേശം കൂടി ചിത്രത്തിലുണ്ട്.