കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » കമലിന്‍റെ പത്തു വേഷം
നിരൂപണം
Feedback Print Bookmark and Share
 
kamal hasan
FILEFILE

ഇരട്ടവേഷങ്ങളും പെണ്‍വേഷവും കുള്ളന്‍ വേഷവും കഴിഞ്ഞപ്പോള്‍ കമല്‍ വരുന്നത്‌ ദശാവതാരവുമായാണ്‌. കളക്ഷന്‍ റിക്കോര്‍ഡുകളുടെ കാര്യത്തില്‍ ചരിത്രമെഴുതിയ സാക്ഷാല്‍ രജനിയുടെ ശിവാജിയുടെ അതേ പാതയിലാണ്‌ ദശാവതാരവും. തെന്നിന്ത്യ ഏറെ നാളായി പ്രതീക്ഷിച്ചിരിക്കുന്ന മാരത്തോണ്‍ ചിത്രം ദീപാവലിക്കാണ് തിയേറ്ററുകളില്‍ എത്തുക.

പത്ത്‌ വ്യത്യസ്ത വേഷങ്ങളില്‍ കമല്‍ എത്തുമെന്നതൊഴിച്ചാല്‍ സിനിമയുടെ ഇതിവൃത്തത്തെ കുറിച്ച്‌ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. തമിഴകത്തെ പ്രമുഖ നടന്‍ ശിവാജിഗണേശന്‍ സിനിമയില്‍ എട്ട്‌ വേഷങ്ങളില്‍ വരെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

ബ്രാഹ്മണന്‍, കുള്ളന്‍, ശാസ്ത്രജ്ഞന്‍, യോദ്ധാവ്‌, കറുത്തവന്‍, ടൂറിസ്റ്റ്‌ ഗൈഡ്‌, വയസായ സ്ത്രീ, കള്ളന്‍, യുവതി, സാമ്രാട്ട്‌ എന്നിവയാണ്‌ കമലിന്‍റെ പത്ത്‌ വേഷങ്ങള്‍. 'മൈക്കിള്‍ മദന്‍ കാമരാജന്‍', 'അപൂര്‍വ സഹോദരങ്ങള്‍' എന്നീ ചിത്രങ്ങളില്‍ കമലഹാസനും നേരത്തെ ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

കമല്‍ അവതരിപ്പിക്കുന്ന പത്ത്‌ വേഷങ്ങളില്‍ മൂന്നെണ്ണത്തെ തിരിച്ചറിയാന്‍ പോലും പ്രയാസമായിരിക്കുമെന്നാണ്‌ സംവിധായകന്‍ കെ എസ്‌ രവികുമാര്‍ പറയുന്നത്‌. സിനിമയുടെ നിര്‍മ്മാണത്തെകുറിച്ചും കൊഴുപ്പുള്ള കഥകളാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. സിനിമക്ക്‌ വേണ്ടി കോടികള്‍ മുടക്ക്‌ ചെന്നൈയില്‍ വൈറ്റ് ഹൌസ്‌ തന്നെ ഓസ്കാര്‍ ഫിലിംസ്‌ ഒരുക്കി. ആയിരം ബോട്ടുകള്‍ പങ്കെടുക്കുന്ന ബോട്ട്‌ റേസ്‌ ആയിരിക്കും സിനിമയുടെ മറ്റൊരു പുതുമ.

ചരിത്രപ്രസിദ്ധമായ ചിദംബരം ക്ഷേത്രവും സിനിമക്ക്‌ വേണ്ടി സെറ്റിട്ടു. സുനാമി ദുരന്തവും സിനിമക്ക്‌ വേണ്ടി സൃഷ്ടിക്കപ്പെട്ടു. നെപ്പോളിയന്‍റെ സാമ്രാജ്യവും സിനിമക്ക്‌ വേണ്ടി പുനരവതരിച്ചു, സിനമയുടെ ആദ്യ ഷോട്ടിന്‌ വേണ്ടിമാത്രം നിര്‍മ്മാതാവ്‌ പൊടിച്ചത്‌ മൂന്ന്‌ കോടിയാണെന്നാണ്‌ കണക്ക്‌. സിനിമയുടെ പിന്നണി പ്രവര്‍ത്തകരില്‍ ഹോളിവുഡ്‌ സാന്നിധ്യവുമുണ്ട്‌.

ഹോളിവുഡ്‌ സ്റ്റണ്ട്‌ ഡയറക്ടര്‍ ജൂപ്കതാനയാണ്‌ സംഘട്ടനം നിര്‍വഹിക്കുന്നത്‌. കമലിനെ നായകനാക്കി 'പഞ്ചതന്ത്രം', 'തെനാലി' എന്നീ ചിത്രങ്ങള്‍ ഒരുക്കിയ കെ എസ്‌ രവികുമാറാണ്‌ 'ദശാവതാര'ത്തിന്‍റെ സംവിധായകന്‍. ഓസ്കാര്‍ മൂവീസിന്‍റെ ബാനറില്‍ വി.രവിചന്ദ്രനാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.

'ദശാവതാര'ത്തില്‍ ബോളിവുഡ്‌ താരറാണി മല്ലികാശെരാവത്തും തമിഴകത്തെ നായിക അസിനും പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുന്‍കാല നായികമാരായ ജയപ്രദയും രേഖയും പ്രധാന വേഷത്തിലുണ്ട്‌. നെപ്പോളിയന്‍, നാഗേഷ്‌ എന്നിവര്‍ക്കും മികച്ച വേഷമുണ്ട്‌. കഥയും തിരക്കഥയും സംഭാഷണവും കമലിന്‍റേതുതന്നെ.