കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ഹരി എവിടെ മറഞ്ഞു?
നിരൂപണം
Feedback Print Bookmark and Share
 

FILEWD
കാഴ്ച, തന്‍‌മാത്ര, പളുങ്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബ്ലസ്സി വ്യത്യസ്തമായൊരു പ്രമേയവുമായി പ്രേക്ഷകരുടെ അടുത്ത് എത്തുകയാണ്. കൊല്‍ക്കത്ത ന്യൂസിലെ അജിത് തോമസ്(ദിലീപ്) എന്ന റിപ്പോര്‍ട്ടറുടെ ജീവിതത്തില്‍ ഒരു വര്‍ഷത്തിനിടയ്ക്ക് നടക്കുന്ന കാര്യങ്ങളാണ് കൊല്‍ക്കത്ത ന്യൂസിലൂടെ ബ്ലസ്സി പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പോവുന്നത്.

ദിലീപിന്‍റെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത വേഷങ്ങളില്‍ ഒന്നാണ് കൊല്‍ക്കൊത്ത ന്യൂസിലേത്. ദിലീപ് വേഷത്തിലും ആകാരത്തിലും ഒരു ടിവി റിപ്പോര്‍ട്ടറിന്‍റെ ഇമേജ് കാത്ത് സൂക്ഷിക്കുന്ന കൊല്‍ക്കത്ത ന്യൂസ് ആരാധകര്‍ക്ക് ഹരമായിരിക്കും. പ്രധാന വേഷങ്ങളില്‍ മീരാജാസ്മിന്‍( കൃഷ്ണപ്രിയ), ഇന്ദ്രജിത്(ഹരി), വിമലരാമന്‍, ബിന്ദു പണിക്കര്‍, ഉണ്ണി ശിവപാല്‍, ടോം ജേക്കബ്, ദീപന്‍ ചാറ്റര്‍ജി എന്നിവര്‍ അഭിനയിക്കുന്നു.

ദിലീപും മീരയും ആദ്യമായി ബ്ലസ്സിയുടെ ചിത്രത്തില്‍ എത്തുകയാണ്. മീരയെ സിനിമ രംഗത്ത് എത്തിച്ചത് ബ്ലസ്സിയാണ്. ലോഹിതദാസിന് പരിചയപ്പെടുത്തിയ തിരുവല്ലയിലെ അയല്‍ക്കാ‍രി തിരക്കുള്ള നടിയായി മാറിയെങ്കിലും ആദ്യമായാണ് ബ്ലസ്സിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്.

പ്രശസ്ത സംഗീത സംവിധായകന്‍ സലില്‍ ചൌധരിയുടെ ശിഷ്യന്‍ ദേബ് ജ്യോതിയാണ് കൊല്‍ക്കത്ത ന്യൂസിന് സംഗീതം നല്‍കുന്നത്. സെഞ്ച്വറി ഫിലിംസിന്‍റെ ബാനറില്‍ തമ്പി ആന്‍റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രീകരണത്തില്‍ അപ്രതീക്ഷിത താമസം നേരിട്ടതിനാല്‍ കൊല്‍ക്കത്ത ന്യൂസ് ദീപാവലിക്ക് തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.