നിരൂപണം | അണിയറ | കാര്യം നിസ്സാരം | മുഖാമുഖം | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » ആസിഫ് അലിക്ക് ജീവിതനായിക സമ ! (Asif Ali, Sama, Thattathin Marayathu, Vineeth Sreenivasan)
PRO
നടന്‍ ആസിഫ് അലി വിവാഹിതനാകുന്നു. കണ്ണൂര്‍ താണ മെഹസില്‍ എ കെ ടി ആസാദിന്‍റെയും മുംതാസിന്‍റെയും ഏകമകള്‍ സമയാണ് വധു. ഞായറാഴ്ച അങ്കമാലിയിലെ ഫ്ലോറ ഹോട്ടലില്‍ രാത്രി ഏഴുമണിക്ക് വിവാഹനിശ്ചയം നടന്നു. 2013 മാര്‍ച്ച് മാസത്തിലാണ് വിവാഹം. വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് ഇത്.

കോഴിക്കോട് പ്രോവിഡന്‍സ് കോളജിലെ ബി ബി എ വിദ്യാര്‍ഥിനിയാണ് സമ. തൊടുപുഴ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം പി ഷൗക്കത്തലിയുടെയും മോളിയുടെയും മകനാണ് അസിഫ് അലി.

ഒരു വിവാഹവീട്ടില്‍ വച്ചാണ് ആസിഫ് അലി ആദ്യമായി സമയെ കണ്ടത്. ആദ്യകാഴ്ചയില്‍ തന്നെ ആസിഫിന് തട്ടത്തിന്‍ മറയത്തെ പെണ്‍കുട്ടിയെ ഇഷ്ടമായി. പിന്നീട് വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.

രണ്ടു വീട്ടുകാരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ നിശ്ചയച്ചടങ്ങില്‍ പങ്കെടുത്തത്.
ബന്ധപ്പെട്ടവ
Webdunia Webdunia