തെന്നിന്ത്യന്‍ ഹോട്ട് നായിക ശ്രീയ സരണ്‍ പൂര്‍ണനഗ്നയായി അഭിനയിക്കാന്‍ ഒരുങ്ങുന്നു. റിതുപര്‍ണ ഘോഷ് സംവിധാനം ചെയ്യുന്ന ബംഗാളി ചിത്രത്തിലാണ് ശ്രീയ നഗ്നയാകുന്നത്. ലൈംഗികത്തൊഴിലാളിയായാണ് ഈ ചിത്രത്തില്‍ ശ്രീയ വേഷമിടുന്നത്.
“ഒരു പ്രത്യേക സീനില്‍ ശ്രീയ നഗ്നയാകേണ്ടതുണ്ട് എന്ന് സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീയ ആദ്യം മടിച്ചു. എന്നാല്‍ ഏറെ സമയത്തെ ആലോചനയ്ക്ക് ശേഷം ശ്രീയ അതിന് സമ്മതിക്കുകയായിരുന്നു. ആ രംഗത്തിന്‍റെ പ്രാധാന്യം മനസിലാക്കിയാണ് ശ്രീയ അഭിനയിക്കാന്‍ തയ്യാറായത്” - റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വളരെ കലാപരമായ രീതിയില്‍ ശ്രീയയുടെ നഗ്നരംഗങ്ങള്‍ ചിത്രീകരിക്കാനാണ് റിതുപര്‍ണ ഘോഷ് ആലോചിക്കുന്നത്. വള്‍ഗര്‍ ആകാതെ പൂര്‍ണമായും സൌന്ദര്യാത്മകമായി ചിത്രീകരിക്കും. ഗ്ലാമര്‍ കഥാപാത്രങ്ങളെ ശ്രീയ സരണ്‍ ഏറെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവരിലെ അഭിനയപ്രതിഭയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങള്‍ അധികം ചെയ്തിട്ടില്ല. റിതുപര്‍ണ ഘോഷിന്‍റെ സിനിമ ശ്രീയയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം.
ദീപന്‍ സംവിധാനം ചെയ്യുന്ന ‘ഹീറോ’ എന്ന മലയാളചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായികയായി ശ്രീയ അഭിനയിക്കുന്നുണ്ട്. ഈ സിനിമയ്ക്ക് ശേഷമായിരിക്കും ശ്രീയാ സരണ്‍ ബംഗാളി ചിത്രത്തില്‍ അഭിനയിക്കുന്നത്.