ഖുശ്ബുവിന് പകരം ജാക്‍പോട്ടിന് നദിയ!

WEBDUNIA|
PRO
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി തോല്‍‌വി തീരെ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്. തനിക്ക് ബോധ്യപ്പെടാത്ത രീതിയിലുള്ള പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ജയലളിത അത് മനസില്‍ കുറിച്ചു വയ്ക്കുന്നു. അവസരം വരുമ്പോള്‍ ശക്തമായ പ്രതികരണം പുരട്ചി തലൈവിയില്‍ നിന്ന് പ്രതീക്ഷിക്കാം. ഖുശ്ബുവിന്‍റെ കാര്യത്തില്‍ സംഭവിച്ചതും അതാണ്.

ഖുശ്ബു ഡി എം കെയില്‍ ചേര്‍ന്നതോടെ ജയലളിത തന്‍റെ ശത്രുക്കളുടെ പട്ടികയില്‍ ഒരാളുടെ പേരുകൂടി എഴുതിച്ചേര്‍ത്തു. ജയ ടി വിയില്‍ ഖുശ്ബു ‘ജാക്പോട്ട്’ എന്ന പരിപാടി വര്‍ഷങ്ങളായി അവതരിപ്പിച്ചു വരുന്നുണ്ടായിരുന്നു. അവതാരക സ്ഥാനത്തുനിന്ന് ഖുശ്ബുവിനെ നീക്കിക്കൊണ്ടാണ് ജയലളിത പകരം വീട്ടിയത്. ഖുശ്ബുവിന് പകരക്കാരിയായി ആരു വരും എന്നത് കോടമ്പാക്കം ഉറ്റുനോക്കിയ സംഗതിയാണ്. ഇപ്പോള്‍ അതിനും ഉത്തരം ലഭിച്ചിരിക്കുന്നു.

ജയ ടി വിയുടെ പ്രസ്റ്റീജ് പ്രോഗ്രാമായ ജാക്പോട്ട് ഇനിമുതല്‍ അവതരിപ്പിക്കുക നദിയ മൊയ്തു ആയിരിക്കും. ആദ്യമൊന്നും മിനിസ്ക്രീനില്‍ വലിയ താല്‍‌പ്പര്യം കാണിക്കാതിരുന്ന നദിയ ജാക്പോട്ടിലേക്കുള്ള ക്ഷണം സന്തോഷപൂര്‍വം സ്വീകരിച്ചു എന്നാണ് അറിയുന്നത്. തമിഴകത്ത് ഏറെ പോപ്പുലറായ ഈ ഷോ അവതരിപ്പിക്കുന്നതിലൂടെ തന്‍റെ താരപദവി കോളിവുഡില്‍ കൂടുതല്‍ ഉറപ്പിക്കാമെന്നാണ് നദിയ പ്രതീക്ഷിക്കുന്നത്.

അതേസമയം, സിനിമയിലും കൂടുതല്‍ സജീവമാകുകയാണ് നദിയാ മൊയ്തു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം ഡബിള്‍സ്, ഫാസില്‍ ചിത്രം തുടങ്ങിയവയിലാണ് നദിയ അഭിനയിക്കുന്നത്. തമിഴിലും അരഡസനോളം ചിത്രങ്ങള്‍ നദിയയുടെ ഡേറ്റിനായി കാത്തിരിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :