മൈഥിലി പേരു മാറ്റി, ഇനി മുതല്‍ ‘മാണിക്യം’

WEBDUNIA|
PRO
ബ്രെറ്റി ബാലചന്ദ്രനെ അറിയുമോ? മലയാള സിനിമയില്‍ അങ്ങനെ ഒരാളുണ്ടോ എന്നു ചോദിക്കാന്‍ വരട്ടെ. ഉണ്ട്, ‘പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ എന്ന ചിത്രത്തിലെ നായിക. അതെ, ബ്രെറ്റി ബാലചന്ദ്രനെയാണ് സംവിധായകന്‍ രഞ്ജിത് ‘മൈഥിലി’ എന്ന പേരിട്ട് സിനിമയിലേക്ക് ആനയിച്ചത്.

എന്നാല്‍, ഇപ്പോഴിതാ ‘മൈഥിലി’ എന്ന പേര് ബ്രെറ്റിക്ക് മടുത്തുകഴിഞ്ഞു. മൈഥിലി എന്ന പേരില്‍ മറ്റൊരു താരം സിനിമയിലുണ്ട് എന്നാണ് ബ്രെറ്റി പറയുന്നത്. അതിനാല്‍ ഇനിമുതല്‍ ‘മാണിക്യം’ എന്ന പെരില്‍ അറിയപ്പെടാനാണ് ബ്രെറ്റിക്ക് താല്‍പ്പര്യം.

ആദ്യചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേരില്‍ അറിയപ്പെടാന്‍ കഴിയുന്നത് അഭിമാനമാണെന്നും ‘മാണിക്യം’ പറയുന്നു. പാലേരിമാണിക്യത്തിന് ശേഷം ചട്ടമ്പിനാട് എന്ന മമ്മൂട്ടിച്ചിത്രത്തിലും മാണിക്യം അഭിനയിച്ചു. ‘മാണിക്യം’ എന്ന് പേര് മാറ്റിയതിന് ശേഷം തനിക്ക് നല്ലകാലമാണെന്നാണ് ബ്രെറ്റി വിശ്വസിക്കുന്നത്.

‘നല്ലവന്‍’ എന്ന കോമഡി ത്രില്ലറില്‍ ജയസൂര്യയുടെ നായികയായി അഭിനയിക്കുകയാണ് ഇപ്പോള്‍ മാണിക്യം. ചില സൂപ്പര്‍താരചിത്രങ്ങളിലേക്കും മാണിക്യം കരാറായിട്ടുണ്ട്. പത്തനംതിട്ട കോന്നി സ്വദേശിനിയായ മാണിക്യം മോഡലിംഗില്‍ നിന്നാണ് സിനിമയിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :