കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » ഗിരീഷ് പുത്തഞ്ചേരിയുടെ നില ഗുരുതരം (Gireesh Puthancherry in critical condition)
കഥാപുരുഷന്‍
Bookmark and Share Feedback Print
 
PRO
പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

ഗിരീഷ് പുത്തഞ്ചേരിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഡോക്ടര്‍മാര്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മലയാളത്തിലെ ഏറ്റവും മികച്ച ഗാനരചയിതാക്കളിലൊരാ‍ളായ ഗിരീഷ് പുത്തഞ്ചേരി 1961ല്‍ കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയിലാണ് ജനിച്ചത്. ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങള്‍ രചിച്ചു കൊണ്ട് ഗാനരചനാ മേഖലയിലേക്ക് പ്രവേശിച്ചു. നാനൂറോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ച ഗിരീഷ് പുത്തഞ്ചേരിക്ക് ഏഴു തവണ മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

വടക്കും‌നാഥന്‍, പല്ലാവൂര്‍ ദേവനാരായണന്‍, കിന്നരിപ്പുഴയോരം എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. ‘മേലേപ്പറമ്പില്‍ ആണ്‍‌വീട്’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ കഥ പുത്തഞ്ചേരിയുടേതാണ്. മോഹന്‍‌ലാലിനായി ഒരു സിനിമയുടെ തിരക്കഥാരചനയിലാണ് പുത്തഞ്ചേരി. ‘രാമന്‍ പൊലീസ്’ എന്ന കഥാപാത്രമാണ് ഈ തിരക്കഥയില്‍ മോഹന്‍ലാലിന്‍റേത്. ഷാജി കൈലാസോ ഗിരീഷ് പുത്തഞ്ചേരി സ്വയമോ ഈ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചനകള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഗിരീഷ് പുത്തഞ്ചേരി, ജയറാം, കമല്, മമ്മൂട്ടി, ബിജു മേനോന്, മോഹന്ലാല്