കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » രജനിയുടെ പേടി സത്യമാകുമോ ? (Will Rajani's fear come true?)
കഥാപുരുഷന്‍
Bookmark and Share Feedback Print
 
PRO
തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിന് ആത്മീയകര്യങ്ങളില്‍ അതിയായ വിശ്വാസമുണ്ട്. തന്‍റെ ആത്മീയ ഗുരുവിനെ കാണാ‍നായി അദ്ദേഹം ഇടയ്ക്കിടെ ഹിമാലയത്തിലേക്ക് യാത്ര പോവറുമുണ്ട്. ഇത്തരമൊരു യാത്രയ്ക്കിടയില്‍ തന്‍റെ ആത്മീയ ഗുരുവായ ബാബ പ്രവചിച്ച കാര്യമോര്‍ത്ത് സൂപ്പര്‍ താരത്തിന്‍റെ ഞെട്ടിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ കോളിവുഡ് വാര്‍ത്ത.

കുചേലന്‍ എട്ടു നിലയില്‍ പൊട്ടിയതിനു പിന്നാലെ 2010 ഉം രജനിയ്ക്ക് മോശം വര്‍ഷമായിരിക്കുമെന്നാണത്രെ ബാബ പ്രവചിച്ചിരിക്കുന്നത്. 165 കോടി രൂപ ചെലവില്‍ (ഏകദേശ കണക്ക്) സൂപ്പര്‍ സംവിധാ‍യകന്‍ ഷങ്കര്‍ ഒരൂക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘യന്തിരന്‍’ ഈ വര്‍ഷം തിയറ്ററിലെത്തുമെന്നാണ് കരുതുന്നത്. യന്തിരനും കുചേലന്‍റെ ഗതിയായാല്‍ പിന്നത്തെക്കാര്യം ആലോചിക്കാന്‍ പോലും സ്റ്റൈല്‍ മന്നനു കഴിയുന്നില്ല.

ബാബയുടെ പ്രവചനം കണക്കിലെടുത്ത് യന്തിരന്‍റെ റിലീസ് 2011ലേക്ക് മാറ്റുന്ന കാര്യം പോലും രജനി ചിന്തിച്ചു തുടങ്ങിയെന്നാണ് സൂചന. ചന്ദ്രമുഖി, ശിവാജി എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഇറങ്ങിയ കുചേലന്‍ മലയാളത്തില്‍ ഇറങ്ങിയ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്‍റെ റിമേക്കായിരുന്നു. എന്നാല്‍ രജനിയുടെ അതിമാനുഷിക കഥാപാത്രം പ്രതീക്ഷിച്ചെത്തിയ ഫാന്‍‌സുകാരെ ചിത്രം നിരാശപ്പെടുത്തുകയായിരുന്നു.

ഇപ്പോള്‍ വിദേശത്ത് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന യന്തിരന്‍റെ ഏതാനും സ്റ്റില്ലുകള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. അതുപോലും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഐശ്വര്യ റായ് ആണ് ചിത്രത്തില്‍ രജനിയുടെ നായിക. ഷങ്കര്‍ സൂപ്പര്‍ സംവിധായകനൊക്കെ ആണെങ്കിലും അടിതെറ്റിയാല്‍ ഷങ്കറിനും പിഴയ്ക്കുമോ എന്നാണ് രജനിയുടെ ഇപ്പോഴത്തെ പേടി. കാരണം ഭാവി പ്രവചിച്ചിരിക്കുന്നത് ബാബയാണെന്നത് തന്നെ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: രജനീകാന്ത്, ബാബ, യന്തിരന്, ഷങ്കര്