കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » രണ്ടാം വരവില്‍ റീമ ഹോട്ട്! (Reema Hot!!!)
കഥാപുരുഷന്‍
Bookmark and Share Feedback Print
 
PRO
റീമാ സെന്‍ കുറച്ചുകാലമായി തമിഴ് സിനിമയില്‍ അത്ര സജീവമല്ല. ഇടവേള ബോധപൂര്‍വം സൃഷ്ടിച്ചതൊന്നുമല്ല, അങ്ങനെ സംഭവിച്ചുപോയതാണ്. പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ ഒന്നു മാറിനില്‍ക്കാമെന്ന് റീമ ചിന്തിച്ചെങ്കില്‍ അത്ഭുതപ്പെടാനുമില്ല. എന്നാലിതാ, പൂര്‍വാധികം ശക്തിയോടെ റീമാ സെന്‍ തിരിച്ചെത്തുകയാണ്.

ശെല്‍‌വരാഘവന്‍ സംവിധാനം ചെയ്യുന്ന ‘ആയിരത്തില്‍ ഒരുവന്‍’ എന്ന ചിത്രത്തില്‍ റീമയുടെ ഒട്ടേറെ ഹോട്ട് രംഗങ്ങള്‍ ഉണ്ടെന്നാണ് വാര്‍ത്ത. റീമ പരമാവധി മേനിപ്രദര്‍ശനമാണത്രേ ഈ ത്രില്ലറിനു വേണ്ടി നടത്തിയിരിക്കുന്നത്. റീമയുടെ അമിത ഗ്ലാമര്‍ പ്രകടനം തമിഴകത്ത് ചലനം സൃഷ്ടിക്കുമെന്നാണ് സംവിധായകന്‍ കരുതുന്നത്.

ശെല്‍‌വരാഘവന്‍റെ കാമുകി കൂടിയായ ആന്‍ഡ്രിയയും ഈ ചിത്രത്തിലെ ഒരു നായികയാണ്. എന്നാല്‍ ഗ്ലാമര്‍ രംഗങ്ങള്‍ കൂടുതലും റീമാ സെന്നിനാണത്രേ. യുവാക്കളെ ഹരം കൊള്ളിക്കാന്‍ പോകുന്ന ഒരു ‘സ്പെഷ്യല്‍’ ഗാനരംഗം റീമയുടേതായി ചിത്രത്തിലുണ്ടെന്നാണ് അറിയുന്നത്.

മിന്നലെ, ധൂള്‍, ചെല്ലമേ, തിമിര്, വല്ലവന്‍, മലാമല്‍ വീക്‍ലി, ചല്‍ ചലാ ചല്‍ തുടങ്ങിയ സിനിമകളിലൂടെ കോളിവുഡിലും ബോളിവുഡിലും തരംഗം സൃഷ്ടിച്ച നായികയാണ് റീമ. ആയിരത്തില്‍ ഒരുവനിലെ ഗ്ലാമര്‍ രംഗങ്ങളിലൂടെ വീണ്ടും തമിഴകത്ത് സ്ഥാനമുറപ്പിക്കാനാണ് റീമയുടെ ശ്രമം. കാര്‍ത്തിയാണ് ഈ ചിത്രത്തില്‍ നായകന്‍. 2010 ജനുവരി 15നാണ് ആയിരത്തില്‍ ഒരുവന്‍ പ്രദര്‍ശനത്തിനെത്തുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: റീമ സെന്, പ്രിയദര്ശന്, മമ്മൂട്ടി, ജയറാം, റിയ