കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്? (Enter politics, fans tell Rajini)
കഥാപുരുഷന്‍
Bookmark and Share Feedback Print
 
PTI
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നതായി സൂചന. രജനിയുടെ അറുപതാം പിറന്നാളിനോട് അനുബന്ധിച്ച് ആരാധകലക്ഷങ്ങള്‍ തങ്ങളുടെ താരദൈവത്തോട് രാഷ്ട്രീയത്തിലിറങ്ങാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഈ ആവശ്യമുന്നയിച്ചുള്ള പോസ്റ്ററുകളും ബാനറുകളും ആരാധകര്‍ തമിഴനാട്ടിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. അഭ്യര്‍ത്ഥന മാനിച്ച് രജനി രാഷ്ട്രീയത്തിലേക്ക് അടുത്തുതന്നെ ആദ്യചുവടു വയ്ക്കുമെന്നാണ് സൂചന.

രജനീകാന്ത് തമിഴ്നാട് നിയമസഭയില്‍ ഇരിക്കുന്ന ഗ്രാഫിക്സ് ചിത്രം പതിച്ച കൂറ്റന്‍ പോസ്റ്ററുകള്‍ എവിടെയും പതിച്ചിരിക്കുകയാണ്. “തലൈവാ വാ, 2010ല്‍ രാഷ്ട്രീയം, 2011ല്‍ ഭരണം” എന്നിങ്ങനെയുള്ള വാചകങ്ങളും പോസ്റ്ററുകളില്‍ കാണാം.

ഡിസംബര്‍ 12 രജനീകാന്തിന്‍റെ അറുപതാം പിറന്നാളാണ്. സംസ്ഥാനത്തുടനീളം വന്‍ ആഘോഷപരിപാടികളാണ് ആരാധകര്‍ സംഘടിപ്പിച്ചിരിക്കുന്നത്. അന്നദാനവും മധുരപലഹാര വിതരണവും ചെന്നൈയില്‍ മുക്കിലും മൂലയിലും പോലും കാണാന്‍ കഴിയും. നിര്‍ദ്ധനവിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്ക് വിതരണവും ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം, രജനീകാന്ത് ഈ ആഘോഷപരിപാടികളിലൊന്നും സംബന്ധിക്കുന്നില്ല. അദ്ദേഹം ഇപ്പോള്‍ പുനെയില്‍ യന്തിരന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നെങ്കിലും ആരാധകരുടെ മനസ് അറിയുന്ന രജനി ഉടന്‍ തന്നെ ഒരു രാഷ്ട്രീയനീക്കം നടത്തിയേക്കുമെന്നാണ് പ്രതീക്ഷ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: രജനീകാന്ത്, കമലഹാസന്, ചിരഞ്ജീവി, മോഹന്ലാല്, മമ്മൂട്ടി, രവിശേഖര്