കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » 100 കോടിയുടെ സിനിമയുമായി പ്രിയന്‍! (Priyadarshan’s 100 crore big-budget!)
കഥാപുരുഷന്‍
Bookmark and Share Feedback Print
 
PRO
‘ദേ ദനാ ദന്‍’ സൂപ്പര്‍ഹിറ്റായതോടെ ബോളിവുഡില്‍ പ്രിയദര്‍ശന്‍റെ മൂല്യം ഉയരുകയാണ്. ഒട്ടേറെ നിര്‍മ്മാതാക്കളാണ് തങ്ങളുടെ പുതിയ ചിത്രം പ്രിയന്‍ സംവിധാനം ചെയ്യണമെന്ന ആവശ്യവുമായി അദ്ദേഹത്തെ സമീപിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ‘ഖട്ടാ മീട്ടാ’യുടെ തിരക്കിലാണെന്നും അതിന് ശേഷം ആലോചിക്കാമെന്നും സമാധാനിപ്പിച്ച് പ്രിയന്‍ എല്ലാവരെയും ഒഴിവാക്കുകയാണ്. സത്യം മറ്റൊന്നാണ്, പ്രിയദര്‍ശന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ആലോചനയിലാണ്.

നൂറു കോടി രൂപയില്‍ കൂടുതല്‍ ബജറ്റ് വരുന്ന ഒരു സിനിമ പ്രിയദര്‍ശന്‍റെ പദ്ധതിയിലുണ്ട്. ഒരു അന്താരാഷ്ട്ര കമ്പനിയാണ് ഈ പ്രൊജക്ടുമായി പ്രിയനെ സമീപിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍ ഈ ചിത്രത്തിനായി കരാര്‍ ഒപ്പിട്ടതായാണ് സൂചന. പ്രിയന്‍ ചിത്രങ്ങളുടെ സംഭാഷണ രചയിതാവായ കമലേഷ് പാണ്ഡേ ഈ പ്രൊജക്ട് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.

ശേഖര്‍ കപൂര്‍ ഈ ചിത്രം സംവിധാനം ചെയ്യുമെന്നാണ് ആദ്യം തീരുമാനിക്കപ്പെട്ടിരുന്നതെങ്കിലും പിന്നീട് നിര്‍മ്മാതാക്കള്‍ പ്രിയദര്‍ശനെ സമീപിക്കുകയായിരുന്നു. ബോളിവുഡിലെയും ഹോളിവുഡിലെയും വന്‍ താരങ്ങള്‍ ഈ സിനിമയില്‍ സഹകരിക്കുമെന്നാണ് സൂചന.

അതേസമയം, ‘വെള്ളാനകളുടെ നാട്’ എന്ന മലയാളം സൂപ്പര്‍ഹിറ്റിന്‍റെ റീമേക്കായ ‘ഖട്ടാ മീട്ടാ’ ചിത്രീകരണം പുരോഗമിക്കുകയാണ്. അക്ഷയ് കുമാറും ത്രിഷയുമാണ് ഈ ചിത്രത്തിലെ താരങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പ്രിയദര്ശന്, മോഹന്ലാല്, അക്ഷയ്, മമ്മൂട്ടി, റിഷി ഡോണ് സര്ക്കാര്