കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » രണ്‍ബീറിന് 12 കോടി പ്രതിഫലം! (Ranbir Kapoor gets Rs 12 crores to work with Imtiaz Ali)
കഥാപുരുഷന്‍
Bookmark and Share Feedback Print
 
IFM
വെറും നാലു ചിത്രങ്ങളിലേ ഈ ചെറുപ്പക്കാരന്‍ അഭിനയിച്ചിട്ടുള്ളൂ. എന്നാല്‍ അടുത്ത സിനിമയ്ക്ക് കക്ഷി വാങ്ങുന്ന പ്രതിഫലം അറിഞ്ഞില്ലേ? 12 കോടി രൂപ! ആരെക്കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് പിടികിട്ടിക്കാണും. ബോളിവുഡിന്‍റെ പുതിയ ഹരം രണ്‍ബീര്‍ കപൂറിനെക്കുറിച്ചു തന്നെ.

അതെ, ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് നായകന്‍. (ഹൃത്വിക് റോഷനെയാണ് ഇംതിയാസ് ഈ ചിത്രത്തില്‍ നായകനായി ആദ്യം പരിഗണിച്ചത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ഹൃത്വിക്കിനെ ചിത്രത്തില്‍ നിന്ന് മാറ്റുകയായിരുന്നു). 12 കോടി രൂപ നല്‍കിയാണ് ഇംതിയാസ് തന്‍റെ പുതിയ സിനിമയിലേക്ക് രണ്‍ബീറിനെ ക്ഷണിച്ചിട്ടുള്ളത്.

ആദ്യ ചിത്രമായ ‘സാവരിയ’യ്ക്ക് വെറും അമ്പതു ലക്ഷം രൂപ മാത്രമായിരുന്നു രണ്‍ബീര്‍ കപൂറിന്‍റെ പ്രതിഫലം. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമായിട്ടും സാവരിയ പരാജയമായപ്പോള്‍ രണ്‍ബീറിന്‍റെ ഭാവിയെപ്പറ്റി ബോളിവുഡ് ആശങ്കപ്പെട്ടു. പിന്നീടെത്തിയ ‘ബച്നാ ഏ ഹസീനോ’യും ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു. ഇതോടെ രണ്‍ബീര്‍ എന്ന നായകനെ എഴുതിത്തള്ളാനൊരുങ്ങി ഏവരും.

ഈ വര്‍ഷം ലക്ക് ബൈ ചാന്‍സ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ രണ്‍ബീര്‍ പ്രത്യക്ഷപ്പെട്ടു. രണ്‍ബീറിന്‍റെ നല്ല സമയം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ‘വേക്ക് അപ് സിദ്’, രാജ് കുമാര്‍ സന്തോഷിയുടെ ‘അജബ് പ്രേം കി കസബ് കഹാനി’ എന്നീ സിനിമകള്‍ തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റായി. രണ്‍ബീറിന് പിന്നാലെ നിര്‍മ്മാതാക്കളും സംവിധായകരും ക്യൂ നില്‍ക്കാനും തുടങ്ങി.

ഷാരുഖ്, അക്ഷയ്, അമീര്‍, സല്‍മാന്‍ എന്നിവര്‍ ഭരിക്കുന്ന ബോളിവുഡിലെ ടോപ് ബ്രാക്കറ്റിലേക്ക് രണ്‍ബീറും എത്തുകയാണ്. പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ആദ്യ പത്തുപേരില്‍ ഉള്‍പ്പെടാന്‍ വെറും നാലു ചിത്രങ്ങളുടെ പ്രായം മാത്രമുള്ള രണ്‍ബീറിന് കഴിഞ്ഞെങ്കില്‍ ഇനി വരുന്ന വമ്പന്‍ പ്രൊജക്ടുകള്‍ രണ്‍ബീറിനെ ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിന് ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ല.

ഇംതിയാസ് അലിയുടെ ചിത്രം കൂടാതെ സാക്ഷാല്‍ മണിരത്നവും രണ്‍ബീറിനെ തന്‍റെ പുതിയ ചിത്രത്തിലെ നായകനായി പ്രഖ്യാപിച്ചുകഴിഞ്ഞു. റോക്കറ്റ് സിംഗ്, രാജ്‌നീതി, അ‌ന്‍‌ജാനാ അന്‍‌ജാനി എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന രണ്‍ബീര്‍ ചിത്രങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: രണ്ബീര് കപൂര്, ഇംതിയാസ് അലി, മണിരത്നം, രവി നരിമാന്