കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » ഗീതുവിന് ഇന്ന് വിവാഹം (Geethu's wedding today)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PRO
പ്രശസ്ത നായിക ഗീതു മോഹന്‍‌ദാസ് ഇന്ന് വിവാഹിതയാകുന്നു. ക്യാമറാമാന്‍ രാജീവ് രവിയാണ് വരന്‍. ഇന്ന് രാത്രി ഏഴു മണിക്കും എട്ടിനുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് വിവാഹം. ‘ഒരു ചെയ്ഞ്ചിനു വേണ്ടി’യാണ് വിവാഹം രാത്രിയിലാക്കിയതെന്ന് ഗീതു അറിയിച്ചു.

എട്ടു വര്‍ഷത്തിലധികമായി രാജീവ് രവിയുമായി പ്രണയത്തിലാണ് ഗീതു മോഹന്‍ദാസ്. ഗീതുവിന് രാജീവ് കാമുകന്‍ മാത്രമല്ല, സുഹൃത്തും വഴികാട്ടിയും ഉപദേശകനും എല്ലാമാണ്. ഒരു ഇന്‍റലക്ച്വല്‍ സൌഹൃദമാണ് പ്രണയമായും ഇപ്പോള്‍ വിവാഹത്തിലേക്കും വഴിമാറിയിരിക്കുന്നത്.

അടുത്ത കാലത്ത് ‘കേള്‍ക്കുന്നുണ്ടോ?’ എന്നൊരു ലഘുചിത്രം ഗീതു മോഹന്‍‌ദാസ് സംവിധാനം ചെയ്തിരുന്നു. രാജീവായിരുന്നു ക്യാമറാമാന്‍. ടി കെ രാജീവ് കുമാറിന്‍റെ ‘ശേഷം’ എന്ന ചിത്രത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതോടെയാണ് രാജീവും ഗീതുവും പ്രണയത്തിലായത്.

ചാന്ദ്‌നി ബാര്‍, ദേവ് ഡി, ക്ലാസ്മേറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും ഹിന്ദിയിലും തിരക്കേറിയ ഛായാഗ്രാഹകനാണ് രാജീവ് രവി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഗീതു, രാജീവ് രവി, ജയറാം, മണി, ശേഷം