കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » രാം ഗോപാല്‍ വര്‍മ്മയോട് പൃഥ്വിയുടെ ‘നോ’! (Prithvi says NO to Ram Gopal Varma)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PRO
തന്‍റെ പുതിയ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ ക്ഷണിച്ച രാം ഗോപാല്‍ വര്‍മ്മയോട് മലയാളത്തിന്‍റെ യുവസൂപ്പര്‍താരം പൃഥ്വിരാജ് ‘നോ’ പറഞ്ഞു. പുതിയ ഹിന്ദി സിനിമയിലേക്കും തെലുങ്ക് സിനിമയിലേക്കും പൃഥ്വിയെ രാമു ക്ഷണിച്ചതായാണ് അറിയുന്നത്. എന്നാല്‍, ഓഫര്‍ തനിക്ക് സ്വീകാര്യമല്ലെന്ന് പൃഥ്വിരാജ് അറിയിച്ചതായാണ് വിവരം.

മണിരത്നത്തിന്‍റെ ‘രാവണ’യുടെ ചിത്രീകരണം അവസാനിക്കാത്തതാണ് ആര്‍ ജി വി ചിത്രത്തില്‍ സഹകരിക്കുന്നതില്‍ നിന്ന് പൃഥ്വി പിന്‍‌മാറിയതിന് കാരണം എന്നറിയുന്നു. രാമു ചോദിച്ച ഡേറ്റുകള്‍ പൃഥ്വി നേരത്തേ തന്നെ മണിരത്നത്തിന് നല്‍‌കിപ്പോയിരുന്നു. ഹിന്ദി ചിത്രമായ ‘രക്തചരിത്ര’, തെലുങ്ക് പ്രൊജക്ട് എന്നിവയിലേക്കാണ് പൃഥ്വിയെ ബോളിവുഡിലെ ഹിച്ച്‌കോക്ക് ക്ഷണിച്ചത്.

മൃഗം, ഈറം എന്നീ സിനിമകളിലെ നായകനായ ആദിയെ ഹീറോയാക്കി ഒരു തെലുങ്ക് ചിത്രം രാം ഗോപാല്‍ വര്‍മ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആദിയെ രാമു ഒഴിവാക്കി. ആദിക്കു പകരം തെലുങ്ക് ചിത്രത്തില്‍ നായകനാകാനാണ് പൃഥ്വിയെ അദ്ദേഹം ക്ഷണിച്ചതെന്നാണ് സൂചന. വിവേക് ഒബ്‌റോയ്, സൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘രക്തചരിത്ര’യില്‍ ഒരു പ്രധാന വേഷത്തിലേക്കും പൃഥ്വിയെ പരിഗണിച്ചിരുന്നു. എന്നാല്‍ ഡേറ്റില്ലാത്തതു കാരണം ഈ രണ്ട് ഓഫറുകളും പൃഥ്വി നിരസിക്കുകയായിരുന്നു.

മലയാളത്തിലെ സൂപ്പര്‍താര പദവിയിലേക്ക് കുതിച്ചുയര്‍ന്ന പൃഥ്വി വളരെ ശ്രദ്ധിച്ചാണ് ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുപോലെ സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തുകയാണ് താരത്തിന്‍റെ ലക്‍ഷ്യം. തമിഴില്‍ ഇപ്പോള്‍ പൃഥ്വി ചിത്രങ്ങള്‍ക്ക് നല്ല ബിസിനസ് നടക്കാറുണ്ട്. തെലുങ്കില്‍ ‘പൊലീസ് പൊലീസ്’ എന്നൊരു ചിത്രം പൂര്‍ത്തിയാക്കി. ബോളിവുഡില്‍ ഒരു ഗംഭീര അരങ്ങേറ്റത്തിനായി പൃഥ്വിരാജ് കാത്തിരിക്കുകയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: രാം ഗോപാല് വര്മ, രവി ദ്രോണര്, പൃഥ്വിരാജ്, മണിരത്നം, ഷങ്കര്, ഷാജി കൈലാസ്