കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » ഡോണ്‍ - 2: ഷാരുഖിന് തമന്ന നായിക! (Tamannah with King Khan?!?)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PRO
അസിന്‍ ബോളിവുഡില്‍ നമ്പര്‍ വണ്‍ നായികാ പദവിയിലേക്ക് കുതിക്കുകയും നയന്‍‌താര, ത്രിഷ തുടങ്ങിയര്‍ ഹിന്ദി സിനിമാ ലോകത്തേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവില്‍. എന്നാലിതാ മറ്റൊരു വാര്‍ത്ത, തമിഴ് സിനിമയിലെ താരറാണി തമന്ന ഹിന്ദിപ്രവേശനത്തിന് ഒരുങ്ങുന്നു. അതും ചെറിയ പ്രൊജക്ടൊന്നുമല്ല, സാക്ഷാല്‍ കിംഗ് ഖാന്‍റെ നായികയായാണ് അരങ്ങേറ്റം. ചിത്രം ‘ഡോണ്‍ - 2’.

തമന്നയും സംവിധായകന്‍ ഫര്‍ഹാന്‍ അക്തറും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെബ് വീ മെറ്റിന്‍റെ തമിഴ് പതിപ്പ് കണ്ടേന്‍ കാതലായിലെ തകര്‍പ്പന്‍ പ്രകടനമാണത്രേ തമന്നയ്ക്ക് ബോളിവുഡില്‍ അവസരമൊരുക്കിയത്. എന്തായാലും ഡോണിന്‍റെ കാമുകിയാകാനുള്ള ക്ഷണം തമന്നയുടെ കരിയറില്‍ വഴിത്തിരിവാകുമെന്നാ‍ണ് കോടമ്പാക്കം അടക്കം പറയുന്നത്.

‘ഡോണ്‍ - ദി ചെയ്സ് ബിഗിന്‍സ്’ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിലൂടെ ഷാരുഖിനെ കൂടുതല്‍ സ്റ്റൈലിഷ് ആയി സ്ക്രീനില്‍ എത്തിക്കാനാണ് ഫര്‍ഹാന്‍ അക്തറിന്‍റെ നീക്കം. “ഡോണിന്‍റെ രണ്ടാം ഭാഗം ഡോണ്‍ - 2 എന്ന പേരില്‍ ഒരുക്കുകയാണ്. ഷാരുഖ് ഖാന്‍ വീണ്ടും ഡോണായി അഭിനയിക്കും. ആദ്യ ഡോണിലെ മിക്ക അഭിനേതാക്കളും ഡോണ്‍ - 2ലും ഉണ്ടാകും. എന്നാല്‍ ഒട്ടേറെ സസ്പെന്‍സുകളാണ് പുതിയ ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്” - ഫര്‍ഹാന്‍ അക്തര്‍ പറയുന്നു.

ഇപ്പോള്‍ വിജയ് ലാല്‍‌വാണി സംവിധാനം ചെയ്യുന്ന ‘കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക്’ എന്ന സൈക്കോളജിക്കല്‍ ത്രില്ലറിന്‍റെ തിരക്കിലാണ് ഫര്‍ഹാന്‍ അക്തര്‍. ദീപിക പദുക്കോണാണ് ഈ ചിത്രത്തില്‍ ഫര്‍ഹാന്‍റെ നായികയായി അഭിനയിക്കുന്നത്. ഈ സിനിമ കഴിഞ്ഞാല്‍ ഡോണ്‍ - 2ന്‍റെ ജോലികളിലേക്ക് കടക്കാനാണ് ഫര്‍ഹാന്‍റെ തീരുമാനം.

1978ല്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച ‘ഡോണ്‍’ എന്ന ചിത്രത്തിന്‍റെ റീമേക്കായിരുന്നു ഫര്‍ഹാന്‍ - ഷാരുഖ് ടീമിന്‍റേതായെത്തിയ ‘ഡോണ്‍ - ദി ചെയ്സ് ബിഗിന്‍സ്’. ഡോണ്‍ - 2ല്‍ തമന്നയെ കൂടാതെ ഇഷാ കോപികര്‍, അര്‍ജുന്‍ രാം‌പാല്‍, ബൊമന്‍ ഇറാനി, ഓം‌പുരി തുടങ്ങിയവരും അഭിനയിച്ചേക്കും. കരീന കപൂര്‍ അതിഥിവേഷത്തിലെത്തുമെന്നാണ് സൂചന.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: തമന്ന, ഷാരുഖ്, അസിന്, ത്രിഷ, ഫര്ഹാന് അക്തര്, ഡോണ്