കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » കൊച്ചിന്‍ ഹനീഫ അതീവ ഗുരുതരാവസ്ഥയില്‍ (Kochin Haneefa is in critical stage)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PRO
പ്രശസ്ത ചലച്ചിത്രനടന്‍ കൊച്ചിന്‍ ഹനീഫയുടെ നില അതീവ ഗുരുതരം. കരള്‍ രോഗബാധയെ തുടര്‍ന്ന് ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഹനീഫയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. ഒന്നര മാസം മുമ്പാണ് അദ്ദേഹത്തെ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജയരാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ലൌഡ് സ്പീക്കറാണ് കൊച്ചിന്‍ ഹനീഫയുടെ അവസാനം റിലീസായ ചിത്രം. ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു വരവേയാണ് ഹനീഫയ്ക്ക് അസുഖം മൂര്‍ച്ഛിച്ചത്. മലയാളത്തിലും തമിഴിലും ഒരേപോലെ തിളങ്ങുന്ന ഹനീഫ തമിഴിലെ വമ്പന്‍ സംവിധായകന്‍ ഷങ്കറിന്‍റെ ഏറ്റവും പ്രിയപ്പെട്ട നടന്‍‌മാരില്‍ ഒരാളാണ്. തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുമായി അടുത്ത സൌഹൃദബന്ധം പുലര്‍ത്തുന്നു.

ബ്ലാക്ക് ആന്‍റ് വൈറ്റ് കാലം മുതല്‍ വില്ലന്‍ വേഷങ്ങളില്‍ മലയാളത്തില്‍ സ്ഥാനമുറപ്പിച്ച കൊച്ചിന്‍ ഹനീഫ ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് കൂടുതല്‍ സ്വീകാര്യനായത്. ഹനീഫയുടെ വില്ലന്‍ പരിവേഷം തകര്‍ത്തെറിഞ്ഞ കഥാപാത്രമായിരുന്നു കിരീടത്തിലെ ഹൈദ്രോസ്.

മൂന്നു മാസങ്ങള്‍ക്ക് മുമ്പ്, വീണമീട്ടിയ വിലങ്ങുകള്‍, വാല്‍സല്യം, ഭീഷ്‌മാചാര്യ, ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂരപ്പൊട്ടിന്‍റെ ഓര്‍മ്മയ്ക്ക്, ഒരു സന്ദേശം കൂടി എന്നീ മലയാള ചിത്രങ്ങള്‍ ഹനീഫ സംവിധാനം ചെയ്തിട്ടുണ്ട്. പാശ പറവൈകള്‍, പാടാത തേനികള്‍, പാശമഴൈ, പഗലില്‍ പൌര്‍ണമി, പിള്ളൈ പാശം, വാസലിലേ ഒരു വെണ്ണിലാ തുടങ്ങിയ തമിഴ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

ലാല്‍ അമേരിക്കയില്‍, കടത്തനാടന്‍ അമ്പാടി, ഇണക്കിളി, പുതിയ കരുക്കള്‍, ഭീഷ്മാചാര്യ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. മാമാങ്കം, ആവേശം, മൂര്‍ഖന്‍, ആ രാത്രി, താളം തെറ്റിയ താരാട്ട്, ഭൂകമ്പം, ആട്ടക്കലാശം, എന്‍റെ ഉപാസന, താളവട്ടം, മുകുന്തേട്ടാ സുമിത്ര വിളിക്കുന്നു, കിരീടം, ദേവാസുരം, കിന്നരിപ്പുഴയോരം, ഭീഷ്മാചാര്യ, മാന്നാര്‍ മത്തായി സ്പീക്കിംഗ്, കാലാപാനി, ലേലം, പത്രം, അനിയത്തിപ്രാവ്, ഈ പറക്കും തളിക, പഞ്ചാബി ഹൌസ്, ഹരികൃഷ്ണന്‍സ്, മേഘം, ഫ്രണ്ട്സ്, അരയന്നങ്ങളുടെ വീട്, ചക്കരമുത്ത്, പ്രജ, രാക്ഷസരാജാവ്, സത്യം ശിവം സുന്ദരം, സ്നേഹിതന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, സുന്ദരപുരുഷന്‍, ഫാന്‍റം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, സി ഐ മഹാദേവന്‍ അഞ്ച് അടി നാലിഞ്ച്, കേരളാഹൌസ് ഉടന്‍ വില്‍പ്പനയ്ക്ക്, ഉദയനാണ് താരം, വെട്ടം, റണ്‍‌വേ, പട്ടണത്തില്‍ സുന്ദരന്‍, പാണ്ടിപ്പട, രാജമാണിക്യം, അനന്തഭദ്രം, കീര്‍ത്തിചക്ര, ചെങ്കോല്‍, ഛോട്ടാമുംബൈ, ട്വന്‍റി 20 തുടങ്ങിയവയാ‍ണ് കൊച്ചിന്‍ ഹനീഫ അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍.

മഹാനദി, മുതല്‍‌വന്‍, മുഖവരി, യൂത്ത്, പാര്‍ത്ഥിപന്‍ കനവ്, അന്നിയന്‍, കസ്തൂരിമാന്‍, പട്ടിയല്‍, സംതിങ് സംതിങ് ഉനക്കും എനക്കും, ദീപാവലി, ശിവാജി: ദി ബോസ്, ജയം കൊണ്ടാന്‍, ഏകന്‍ തുടങ്ങിയവയാണ് കൊച്ചിന്‍ ഹനീഫയുടെ പ്രധാന തമിഴ് ചിത്രങ്ങള്‍. തമിഴില്‍ വി എം സി ഹനീഫ എന്നാണ് കൊച്ചിന്‍ ഹനീഫ അറിയപ്പെടുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കൊച്ചിന് ഹനീഫ, ലോഹിതദാസ്, ഷങ്കര്, സിബി മലയില്, മോഹന്ലാല്, മമ്മൂട്ടി