കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » ശ്രീവിദ്യ, മലയാളത്തിന്‍റെ സൌഭാഗ്യം (The loving memory of Srividya)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PRO
തിരുവിളയാടല്‍ എന്ന തമിഴ് ചിത്രത്തിലൂടെ പതിമൂന്നാം വയസില്‍ അഭിനയ രംഗത്തെത്തിയ ശ്രീവിദ്യ പിന്നീട് മലയാളത്തിന്റെ ശ്രീത്വമുള്ള മുഖമായി മാറുകയായിരുന്നു. എം‌എല്‍ വസന്തകുമാരിയുടെ മകള്‍ക്ക് കലയോടുള്ള താല്പര്യം ജന്മസിദ്ധം. 80 കളില്‍ മലയാ‍ളത്തില്‍ ശ്രീവിദ്യയ്ക്ക് വെല്ലുവിളികള്‍ ഇല്ലാത്ത താരമായിരുന്നു. കുടുംബിനിയുടെ വേഷത്തില്‍ ശ്രീവിദ്യയെ അല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ മലയാളിക്ക് കഴിയുമായിരുന്നില്ല.

തമിഴ് ഹാസ്യനടന്‍ കൃഷ്ണമൂര്‍ത്തിയുടേയും സംഗീതജ്ഞ എം എല്‍ വസന്തകുമാരിയുടേയും മകളായി 1953 ജൂലൈയിലാണ് ശ്രീവിദ്യ ജനിച്ചത്. മെട്രിക്കുലേഷനോടെ പഠനം അവസാനിപ്പിച്ചു. അഞ്ചു വയസുമുതല്‍ ഭരതനാട്യവും സംഗീതവും അഭ്യസിച്ച ശ്രീവിദ്യ പതിമൂന്നാം വയസില്‍ തിരുവരുള്‍ ചൊല്‍‌വര്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് സിനിമയിലെത്തി. സിനിമയില്‍ തിളങ്ങുന്നതിനിടേയും അച്ഛനും അമ്മയും തമ്മിലുള്ള കലഹം ശ്രീവിദ്യയെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു.

ഇതിനിടെ അമേരിക്കയില്‍ ശാസ്ത്രജ്ഞനായ ഒരാളില്‍ നിന്ന് വിവാഹാലോചന വന്നെങ്കിലും ലക്ഷങ്ങള്‍ കടമുണ്ടെന്ന കണക്ക് വെളിപ്പെടുത്തിക്കൊണ്ട് വിവാഹത്തിന് അമ്മ തടസം നിന്നു. ഈ ബാധ്യതകള്‍ ഒതുക്കി മൂന്നുവര്‍ഷത്തിനു ശേഷം വിവാഹിതരാകാമെന്നു പറഞ്ഞെങ്കിലും ശാസ്ത്രജ്ഞന് സമ്മതമായിരുന്നില്ല. പിന്നീട് കമലഹാസനുമായുള്ള പ്രണയവും പരാജയത്തിലായി. 1978 ല്‍ സിനിമാനിര്‍മാതാവ് ജോര്‍ജ് തോമസിനെ വിവാഹം കഴിച്ചെങ്കിലും അസ്വാരസ്യങ്ങള്‍ മൂലം 1999 ല്‍ വിവാഹമോചനം നേടി.

PRO
ബാബുമോന്‍, ഹൃദയം ഒരു ക്ഷേത്രം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, രാജഹംസം, എന്റെ സൂര്യപുത്രിക്ക്, നക്ഷത്രതാരാട്ട് തുടങ്ങി 850 ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീവിദ്യ സ്വപ്നം, മേഘം തുടങ്ങിയ സീരിയലുകളിലും മികച്ച അഭിനയം കാഴ്ച വച്ചു. മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങി ആറു ഭാഷകളില്‍ അഭിനയിച്ചതിനൊപ്പം ചില സിനിമകളില്‍ പാടുകയും ചെയ്തു. മരണം വേര്‍പെടുത്തിയെങ്കിലും മലയാളി മനസുകള്‍ മികവാര്‍ന്ന അഭിനയത്തിന്റെ കറതീര്‍ന്ന സ്വരൂപമായി ശ്രീവിദ്യ ഇന്നും ജീവിക്കുകയാണ്. അല്ലെങ്കിലും ആ വശ്യസൌന്ദര്യത്തേയും അഭിനയത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങളെയും ആര്‍ക്കാണ് മറക്കാന്‍ കഴിയുക?
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ശ്രീവിദ്യ, ഓര്മ, സിനിമ, മലയാളം