കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » കേരളത്തിലും സൂര്യക്ക് വന്‍ ഡിമാന്‍ഡ്! (Adavan's Kerala distribution rights sold at whopping price!)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
സൂര്യയും നയന്‍‌താരയും ഒന്നിക്കുന്ന ‘ആദവന്‍’ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി. മലയാളത്തിലിറങ്ങുന്ന ഒരു സാധാരണ ചിത്രത്തിന്റെ നിര്‍മാണ തുകയാണ് ആദവന് വിതരണാവകാശ വിലയായി കിട്ടിയിരിക്കുന്നത് - ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ! സൂര്യയുടെ ചിത്രത്തിന് ഇത്ര വലിയ തുക ലഭിച്ചത് കോടമ്പാക്കത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

വ്യത്യസ്ത കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാന്‍ സൂര്യയോളം ശേഷിയുള്ള മറ്റൊരു നടനില്ല എന്ന് ആദവന്റെ ഓഡിയോ സിഡി റിലീസ് ചെയ്യുന്ന ചടങ്ങില്‍ നടന്‍ വിജയ് പറയുകയുണ്ടായി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുക വഴി സൂര്യയുടെ ചിത്രങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഹിറ്റ് ചാര്‍ട്ടില്‍ കയറിക്കൊണ്ടിരിക്കുകയാണ്. ഗജിനി എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റിന് ശേഷം സൂര്യക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
PRO


സൂര്യ നായകനായി അഭിനയിച്ച അയന്‍ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ഇതിന്റെ വിതരണാവകാശം കേരളത്തില്‍ വിറ്റുപോയത് എണ്‍‌പത് ലക്ഷം രൂപയ്ക്കാണ്. എന്നാല്‍ പടമാകട്ടെ, ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം കളക്ട് ചെയ്യുകയും ചെയ്തു. അയന് ശേഷം പുറത്തിറങ്ങുന്ന സൂര്യാ ചിത്രമാണ് ആദവന്‍.

ഹിറ്റ്‌മേക്കര്‍ കെ എസ് രവികുമാറാണ് ആദവന്റെ സംവിധായകന്‍. കിടിലന്‍ സംഘട്ടന രംഗങ്ങളും കോമഡിയും പാട്ടുകളും കോര്‍ത്തിണക്കിയ സ്ഥിരം ഹിറ്റ് ഫോര്‍മുല തന്നെയാണ് രവികുമാര്‍ ഈ ചിത്രത്തിലും പിന്തുടരുന്നത്. എന്നാല്‍ സൂര്യയുടെ കഥാപാത്രം വളരെ വ്യത്യസ്തമായിരിക്കും എന്നറിയുന്നു. മോഹന്‍ലാലിന്‍റെ ‘എയ്ഞ്ചല്‍ ജോണ്‍’ എന്ന ചിത്രവുമായാണ് കേരളത്തില്‍ ആദവന്‍ ഏറ്റുമുട്ടുക. എണ്‍പത്തഞ്ചോളം തീയേറ്ററുകളില്‍ ആദവന്‍ കേരളത്തില്‍ റിലീസ് ചെയ്യും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സൂര്യ, നയന്താര, നയന്താര, ആദവന്, വിജയ്, വേട്ടൈക്കാരന്, തമിഴ്, സിനിമ