കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » ഗീതുവിന് കല്യാണം; വരന്‍ രാജീവ് രവി (Geethu gets ready for marriage)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PRO
ഗീതു മോഹന്‍‌ദാസ് വിവാഹിതയാകുന്നു. പ്രശസ്ത ക്യാമറാമാന്‍ രാജീവ് രവിയാണ് വരന്‍. നവംബര്‍ 14ന് കൊച്ചിയിലാണ് വിവാഹം. വിവാഹത്തിന് ശേഷം ഹണിമൂണ്‍ എങ്ങോട്ടായിരിക്കും എന്നൊക്കെയുള്ള ചോദ്യം വേണ്ട. കാരണം, വിവാഹത്തിനു ശേഷം ഗീതു ഒരു ഹിന്ദി ചലച്ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. രാജീവ് തന്നെയായിരിക്കും ഛായാഗ്രാഹകന്‍. നായിക - കൊങ്കണ സെന്‍ ശര്‍മ.

അഞ്ചുവര്‍ഷത്തിലധികമായി രാജീവ് രവിയുമായി പ്രണയത്തിലാണ് ഗീതു മോഹന്‍ദാസ്. ഗീതുവിന് രാജീവ് കാമുകന്‍ മാത്രമല്ല, സുഹൃത്തും വഴികാട്ടിയും ഉപദേശകനും എല്ലാമാണ്. ഒരു ഇന്‍റലക്ച്വല്‍ സൌഹൃദമാണ് പ്രണയമായും ഇപ്പോള്‍ വിവാഹത്തിലേക്കും വഴിമാറിയിരിക്കുന്നത്.

അടുത്ത കാലത്ത് ‘കേള്‍ക്കുന്നുണ്ടോ?’ എന്നൊരു ലഘുചിത്രം ഗീതു മോഹന്‍‌ദാസ് സംവിധാനം ചെയ്തിരുന്നു. രാജീവായിരുന്നു ക്യാമറാമാന്‍. ടി കെ രാജീവ് കുമാറിന്‍റെ ‘ശേഷം’ എന്ന ചിത്രത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതോടെയാണ് രാജീവും ഗീതുവും പ്രണയത്തിലായത്.

ചാന്ദ്‌നി ബാര്‍, ദേവ് ഡി, ക്ലാസ്മേറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും ഹിന്ദിയിലും തിരക്കേറിയ ഛായാഗ്രാഹകനാണ് രാജീവ് രവി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഗീതു മോഹന്ദാസ്, ശേഷം, രാജീവ് രവി, വിവാഹം, ഹണിമൂണ്