കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » വശ്യതയാര്‍ന്ന ആ സ്മിതം മായുന്നില്ല! (Silk Smitha - A smile in reminiscence)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PRO
ഏഴടി ഉയരമുണ്ടായിരുന്നില്ല. 200 കിലോ ശരീര ഭാരമുണ്ടായിരുന്നില്ല. ഇന്നത്തെ ചില മാദക(?) നടിമാരെപ്പോലെ കാട്ടാവുന്നതെല്ലാം കാട്ടി അഭിനയിച്ചിരുന്നുമില്ല. എങ്കിലും അവള്‍ സിനിമാലോകത്തിന്‍റെ മനസില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍, ഹിന്ദിയില്‍ പോലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച സാക്ഷാല്‍ സില്‍ക്ക് സ്മിത!

ആ കണ്ണുകളില്‍ മയങ്ങി തിയേറ്ററിലെത്തിയിരുന്നവരാണ് പ്രേക്ഷകര്‍. ഒരു സൂപ്പര്‍താരത്തിനും സൃഷ്ടിക്കാനാവാത്ത തരംഗം സൃഷ്ടിച്ച്, എന്നും വെള്ളിവെളിച്ചത്തില്‍ നിന്നു. സില്‍ക്കിന്‍റെ ഒരു ഗാനരംഗമുണ്ടെങ്കില്‍ പടം സൂപ്പര്‍ഹിറ്റെന്ന് ഏവരും പറഞ്ഞ കാലം. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളില്‍ പോലും സില്‍ക്ക് സ്മിത സ്ഥിര സാന്നിധ്യമായത് അങ്ങനെയാണ്. ഒടുവില്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു സെപ്റ്റംബര്‍ 27ന് സില്‍ക്ക് സ്മിത സ്വയം ജീവിതത്തിന് വിരാമമിട്ടു.

അഴകൊത്ത ഉടലായിരുന്നു സില്‍ക്ക് സ്മിത എന്ന വിജയലക്‍ഷ്മിയുടേത്. കാമം കത്തുന്ന കണ്ണുകളും വികാരം ത്രസിക്കുന്ന ചുണ്ടുകളും. സ്മിതയുടെ പൊക്കില്‍ച്ചുഴിയോളം ഭംഗിയാര്‍ന്ന ഒന്ന് അതിനു മുമ്പോ ശേഷമോ ഇന്ത്യന്‍ സിനിമാസ്ക്രീനില്‍ നിറഞ്ഞിട്ടില്ല. ഒതുങ്ങിയ അരക്കെട്ടും തുള്ളിത്തുളുമ്പുന്ന മാറും. ശരീരഭംഗിയേക്കാളുപരി, അനുഗ്രഹീതയായ ഒരു അഭിനേത്രിയുമായിരുന്നു സ്മിത.

എന്നാല്‍ സ്മിതയുടെ അഭിനയ ശേഷി ചൂഷണം ചെയ്ത സിനിമകള്‍ കുറവായിരുന്നു. അവളുടെ ശരീരത്തിന്‍റെ വടിവുകളിലാണ് പലപ്പോഴും ക്യാമറയുടെ ദാഹിക്കുന്ന കണ്ണുകള്‍ പരതി നടന്നത്. അവളുടെ ശരീരത്തിന്‍റെ ചടുല ചലനങ്ങള്‍ക്കായിരുന്നു ബോക്സോഫീസില്‍ പണം കിലുങ്ങിയത്. ഒരു സ്ഫടികമോ, അഥര്‍വമോ, തുമ്പോളിക്കടപ്പുറമോ അല്ലാതെ അഭിനയ ചാരുതയുടെ തീവെട്ടങ്ങള്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ മലയാളത്തില്‍ പോലും സ്മിതയ്ക്ക് ലഭിച്ചത് അപൂ‍ര്‍വ്വം.

1960 ഡിസംബര്‍ രണ്ടിന് ആന്ധ്രാപ്രദേശിലെ ഏലൂരുവില്‍ ജനിച്ച വിജയലക്‍ഷ്മി 1979ല്‍ വണ്ടിച്ചക്രം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറി. സ്മിത എന്ന് അപ്പോഴേക്കും പേര് മാറ്റിയിരുന്നു വിജയലക്ഷ്മി. വണ്ടിച്ചക്രത്തിലെ കഥാപാത്രത്തിന്‍റെ പേര് സില്‍ക്ക് എന്നായിരുന്നു. സില്‍ക്ക് സ്മിത അങ്ങനെ പിറവിയെടുത്തു.

പിന്നീട് ഒരു അശ്വമേധമായിരുന്നു. ഇരുനൂറിലധികം ചിത്രങ്ങളിലൂടെ തെന്നിന്ത്യയുടെ ഹോട്ട് മുഖമായി സില്‍ക്ക് സ്മിത മാറി. മൂന്നാം പിറ, മൂന്നു മുഖം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇണയെത്തേടി എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ സില്‍ക്ക് ‘ലയന’ത്തിലൂടെ യുവാക്കളുടെ ഹരമായി മാറി.

ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടും സാമ്പത്തിക പരാധീനത സില്‍ക്ക് സ്മിതയെ പിന്തുടര്‍ന്നു. സിനിമ നിര്‍മ്മിക്കാനിറങ്ങി കൈപൊള്ളുകയും ചെയ്തു. കാമം മയങ്ങിയ കണ്ണുകളുള്ള സ്മിതയുടെ ഉള്ളില്‍ ഒരു സങ്കടക്കടല്‍ അലതല്ലുന്നുണ്ടായിരുന്നു. ആരും അത് കണ്ടില്ല. മദ്യത്തിനും വിഷാദരോഗത്തിനും അടിമയായ സ്മിത ഒടുവില്‍ തന്‍റെ ജീവിതം ഒരു ചില്ലുപാത്രം പോലെ വലിച്ചെറിയുകയായിരുന്നു.

തങ്കത്താമരയാണ് സില്‍ക്ക് സ്മിതയുടെ അവസാനചിത്രം. ഒരിക്കലും വാടാത്ത ഒരു തങ്കത്താമരയായി പ്രേക്ഷകമനസില്‍ ജീവിക്കുകയാണ് വശ്യതയാര്‍ന്ന ആ സ്മിതം ഇപ്പോഴും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സില്ക്ക് സ്മിത, മോഹന്ലാല്, ഭദ്രന്, സ്ഫടികം, വിജയലക്ഷ്മി, അഥര്വം, ഡെന്നീസ് ജോസഫ്