കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » സത്യന്‍ പുതിയ സിനിമ തുടങ്ങുന്നു (Sathyan Anthikkad to roll out new film)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PRO
ഭാഗ്യദേവതയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയുടെ കടലാസുജോലികള്‍ പൂര്‍ത്തിയാകുന്നു. സത്യന്‍ തന്നെ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിലെ നായകന്‍ ആരെന്ന കാര്യം പുറത്തു വിട്ടിട്ടില്ല. എങ്കിലും ജയറാം, പൃഥ്വിരാജ് എന്നിവരില്‍ ഒരാളാകാനുള്ള സാധ്യത കൂടുതലാണ്. ഈയാഴ്ച തന്നെ പുതിയ ചിത്രത്തിലെ നായകനെ പ്രഖ്യാപിക്കുമെന്നാണ് സത്യന്‍ അന്തിക്കാട് അറിയിച്ചിട്ടുള്ളത്. നായിക പുതുമുഖമാകാനാണ് സാധ്യത.

ടൂ ലെന്‍സ് സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവലാണ് സത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത്. വേണു ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ ഗാനരചന വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും സംഗീതം ഇളയരാജയുമാണ്. ജനുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ വിഷുവിനാണ് പ്രദര്‍ശനത്തിനെത്തുന്നത്. ടൂ ലെന്‍സ് തന്നെയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്‍റെ മറ്റു ചിത്രങ്ങളെപ്പോലെ ഇതും ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ ചിത്രമാണെന്നാണ് സൂചന. ഭാഗ്യദേവത എന്ന കൊച്ചു ചിത്രം നൂറാം ദിവസം ആഘോഷവും കഴിഞ്ഞ് മുന്നേറുന്നതിന്‍റെ ആവേശത്തിലാണ് ഇപ്പോള്‍ സത്യന്‍. പുതിയ സിനിമയും യാഥാര്‍ത്ഥ്യത്തോട് ഏറെ അടുപ്പമുള്ള ഒരു കഥ നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

നെടുമുടി വേണു, മാമുക്കോയ, കെ പി എ സി ലളിത തുടങ്ങി സത്യന്‍റെ പതിവ് അഭിനേതാക്കളെല്ലാം ചിത്രത്തില്‍ ഉണ്ടായിരിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സത്യന് അന്തിക്കാട്, മമ്മൂട്ടി, പ്രിഥ്വിരാജ്, ജയറാം, മോഹന്ലാല്, ഡോണ് നരിമാന്