കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » വിജയ് കോണ്‍ഗ്രസിലേക്ക് (Ilayathalapathy Vijay enters politics!)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PRO
തമിഴകത്തിന്‍റെ ഇളയദളപതി വിജയ് കോണ്‍ഗ്രസിലേക്ക്. വിജയ്‌യുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ ‘വിജയ് മക്കള്‍ ഇയക്കം’ (വി എം ഐ) കോണ്‍ഗ്രസിന്‍റെ സഹായത്തോടെ പുതുച്ചേരിയില്‍ ഒരു വമ്പന്‍ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി വൈദ്യലിംഗം ഉള്‍പ്പടെയുള്ള പ്രമുഖര്‍ യോഗത്തില്‍ സംബന്ധിച്ചു.

വിനായക ചതുര്‍ത്ഥി ദിനമായിരുന്ന ഞായറാഴ്ച കോണ്‍ഗ്രസിന്‍റെ പിന്തുണയോടെയാണ് വിജയ്‌യുടെ പാര്‍ട്ടിയുടെ പൊതു സമ്മേളനം നടന്നത്. വിജയ് ആരാധകരെ കൂടാതെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പൊതുസമ്മേളനം വന്‍ വിജയമാക്കി മാറ്റി. സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടെങ്കിലും കോണ്‍ഗ്രസിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു വിജയ് വിളിച്ചു ചേര്‍ത്ത ഈ യോഗം.

പുതുച്ചേരിയിലെ കോണ്‍ഗ്രസ് എം എല്‍ എയായ എന്‍ ആനന്ദ് ആണ് ഈ യോഗത്തിന്‍റെ മുഖ്യ സംഘാടകന്‍. അണ്ണൈ തിടല്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗത്തിലും റാലിയില്‍ അരലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി വിജയ് കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പുതുച്ചേരിയിലെ യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു.

പാവങ്ങളെയും വിദ്യാര്‍ത്ഥികളെയും സഹായിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പൊതുപ്രവര്‍ത്തനത്തിന്‍റെ ലക്‍ഷ്യത്തെക്കുറിച്ചുമൊക്കെ വിജയ് വളരെ ചുരുങ്ങിയ വാക്കുകളില്‍ പ്രസംഗിച്ചു. “എനിക്ക് രാഷ്ട്രീയ മോഹങ്ങള്‍ ഇല്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷേ എനിക്കറിയാം, രാഷ്ട്രീയം എന്നത് ഒരു കടല്‍ പോലെയാണ്. അതിലേക്കിറങ്ങുന്നതിന് മുമ്പ് ഘട്ടം ഘട്ടമായുള്ള പഠനം ആവശ്യമാണ്” - വിജയ് പറഞ്ഞു.

എന്തായാലും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം തമിഴ്നാട്ടില്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്. വിജയകാന്തിനു പിന്നാലെ വിജയ്‌യും രാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ രജനീകാന്തിന്‍റെയും അജിത്തിന്‍റെ ആരാധകര്‍ വിഷമത്തിലാണ്. ഇരുവരും ഉടന്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വിജയ്, അജിത്, രജനി, വിജയകാന്ത്, ഇളയദളപതി