കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » അമല്‍ നീരദിനും പൃഥ്വിരാജിനെ വേണം! (Amal neerad also wants Prathwiraj's dates)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
Prithwi
PRO
PRO
പൃഥ്വിരാജിന് കൈനിറയെ ചിത്രങ്ങളാണ്. ജോഷിയുടെ റോബിന്‍‌ഹുഡ്, ഷാജി കൈലാസിന്റെ രഘുപതി രാഘവ രാജാറാം, രാജീവ് നായരുടെ പുണ്യം അഹം, മണിരത്നത്തിന്റെ രാവണന്‍, ക്ലാസ്‌മേറ്റ്സിന്റെ തമിഴ് റീമേക്കായ നിനൈത്താലേ ഇനിക്കും, തെലുഗു സിനിമയായ പൊലീസ് പൊലീസ്, ഭരത് ബാലയുടെ ദ നയന്‍‌റ്റീന്‍‌ത്ത് സ്റ്റെപ്പ് തുടങ്ങി ഇരുപത്തിരണ്ടോളം സിനിമകളില്‍ കമ്മിറ്റായിരിക്കുന്ന പൃഥിരാജിനെ തേടി അമര്‍ നീരദും എത്തിയിരിക്കുന്നു.

മമ്മൂട്ടിയെ വച്ച് ബിഗ് ബിയും മോഹന്‍ലാലിനെ വച്ച് സാഗര്‍ ഏലിയാസ് ജാക്കിയും ഒരുക്കിയ അമല്‍ നീരദിന്റെ ചിത്രം പൃഥിരാജിനൊരു ബ്രേക്കാവുമെന്നാണ് കരുതുന്നത്. മമ്മൂട്ടിക്കും മോഹന്‍‌ലാലിനുമൊപ്പം തലയെടുപ്പുള്ള നടനായി സംവിധായകര്‍ പൃഥ്വിരാജിനെ കണ്ടുതുടങ്ങി എന്നതിന്റെ സൂചനയാണിത്. ഏറെ വ്യത്യസ്തമായ ഒരു പ്രമേയമാണ് പൃഥ്വിരാജിനായി അമല്‍ നീരദ് കണ്ടുവച്ചിരുന്നത് എന്നറിയുന്നു. കഥ കേട്ടയുടന്‍ പൃഥ്വിരാജ് സമ്മതിക്കുകയായിരുന്നെത്രെ.

സിനിമയില്‍ വന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍ അമ്പതിലധികം സിനിമകളാണ് ഈ യുവതാരം അഭിനയിച്ച് തീര്‍ത്തിരിക്കുന്നത്. കന്നഡയൊഴികെ മറ്റെല്ലാ ദക്ഷിണേന്ത്യന്‍ സിനിമകളിലും അഭിനയിച്ച് കഴിഞ്ഞിരിക്കുന്നു. മലയാള സിനിമയില്‍ പൃഥ്വിരാജൊരു പ്രതിഭാസമായി മാറുകയാണ്. ഈ നടന് 2010 വരെ കാള്‍‌ഷീറ്റില്ല.

ഇതിനിടെ പൃഥ്വിരാജ് പ്രതിഫലവും ഉയര്‍ത്തിയിരിക്കുന്നു. പുതുമുഖ സംവിധായകന്‍ ദീപന്റെ ‘പുതിയ മുഖം’ എന്ന സിനിമ സൂപ്പര്‍ ഹിറ്റായതോടെ പ്രതിഫലം 25 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. എന്നിട്ടും ഈ നടന്റെ ഡേറ്റ് കിട്ടാന്‍ സംവിധായകര്‍ നെട്ടോട്ടമോടുകയാണ്.

തമിഴിലും പൃഥ്വിരാജിന് വന്‍ മാര്‍ക്കറ്റാണുള്ളത്. ക്ലാസ്‌മേറ്റ്സിന്റെ തമിഴ് റിമേക്കായ, പൃഥിരാജ് നായകനായി അഭിനയിക്കുന്ന ‘നിനൈത്താലേ ഇനിക്കും’ എന്ന സിനിമയുടെ വിതരണാവകാശം സണ്‍ പിക്ചേഴ്സ് വാങ്ങിയിരിക്കുകയാണ്. സിനിമയുടെ റഷസ് കണ്ട സണ്‍ ഗ്രൂപ്പ് മേധാവികള്‍ അതിശയിച്ചുപോയെന്ന് കോടമ്പാക്കം വൃത്തങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പൃഥ്വിരാജ്, മലയാള സിനിമ, രഘുപതി രാഘവ രാജാറാം, റോബിന്ഹുഡ്, അമല് നീരദ്