ഒരു വലിയ തിരിച്ചുവരവിന് കളമൊരുങ്ങുകയാണ്. മലയാളത്തിന്‍റെ അനുഗ്രഹീത സംവിധായകന്‍ ഫാസിലിന്‍റെ പുത്രന്‍ ഷാനുവാണ് മലയാള സിനിമയിലേക്ക് ശക്തമായ മടങ്ങിവരവിനൊരുങ്ങുന്നത്. ‘കൈയ്യെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെ ഫാസില്‍ തന്നെ നായകനായി അവതരിപ്പിച്ച ഷാനു ഒരു ഹൊറര്‍ ചിത്രത്തിലൂടെയാണ് തിരിച്ചെത്തുന്നത്.
കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘മിറര്‍’ ആണ് ഷാനുവിനെ നായകനാക്കി അണിയറയിലൊരുങ്ങുന്നത്. റോമ നായികയാകുന്ന ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ കുഞ്ചാക്കോ ബോബനും അഭിനയിക്കുന്നു. സി ബാലചന്ദ്രന്‍ തിരക്കഥയെഴുതുന്ന മിററിന്‍റെ ചിത്രീകരണം സെപ്റ്റംബര്‍ ആറിന് കൊച്ചിയില്‍ ആരംഭിക്കും.
2002ലാണ് ഷാനുവിനെ നായകനാക്കി ഫാസില്‍ കൈയെത്തും ദൂരത്ത് സംവിധാനം ചെയ്തത്. അനിയത്തിപ്രാവില്‍ കുഞ്ചാക്കോ ബോബനെ അവതരിപ്പിച്ചതു പോലെ ഒരു പ്രണയകഥയിലെ നായകനായാണ് ഷാനുവിനെയും ഫാസില്‍ രംഗത്തെത്തിച്ചത്. നികിതയായിരുന്നു നായിക. മമ്മൂട്ടി, രേവതി തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഈ ചിത്രം ബോക്സോഫീസില്‍ വന്‍ ദുരന്തമായി മാറുകയാണുണ്ടായത്.
കൈയ്യെത്തും ദൂരത്ത് തകര്‍ന്നതോടെ സിനിമ മതിയാക്കി ഷാനു അമേരിക്കയിലേക്ക് ചേക്കേറി. വര്‍ഷങ്ങള്‍ക്ക് ശേഷം, വര്‍ദ്ധിച്ച ആത്മവിശ്വാസവുമായി ഷാനു തിരിച്ചെത്തുകയാണ്. വീരാളിപ്പട്ടിന് ശേഷം കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിറര്‍.
എന്തായാലും ഫാസില്‍ അവതരിപ്പിച്ച രണ്ടു പ്രണയനായകന്‍മാരും ഒരുമിച്ച് ഒരു സിനിമയില്‍ എത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകം നോക്കിക്കാണുന്നത്.