കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » ദിലീപ് പ്രതിഫലം കുത്തനെ കൂട്ടി! (Dileep made steep hike in renumaration)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PRO
പുതിയ മുഖം നേടിയ വന്‍ വിജയത്തോടെ പൃഥ്വിരാജ് തന്‍റെ പ്രതിഫലം 25 ലക്ഷത്തില്‍ നിന്ന് നാല്പത് ലക്ഷമാക്കി ഉയര്‍ത്തിയത് വന്‍ വാര്‍ത്തയായിരുന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരു കോടിക്കു മേല്‍ പ്രതിഫലം പറ്റുന്നുണ്ട്. സുരേഷ്ഗോപിയും 60 - 80 ലക്ഷമാണ് വാങ്ങുന്നത്. ഇപ്പോഴിതാ, ജനപ്രിയതാരം ദിലീപ് തന്‍റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്.

അമ്പത് ലക്ഷം രൂപ പ്രതിഫലം പറ്റിയിരുന്ന ദിലീപ് 70 ലക്ഷമാക്കിയാണ് തന്‍റെ പ്രതിഫലം ഉയര്‍ത്തിയിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ ദിലീപ് ചിത്രങ്ങള്‍ പ്ലാന്‍ ചെയ്തിരുന്ന നിര്‍മ്മാതാക്കള്‍ക്ക് ജനപ്രിയതാരത്തിന്‍റെ ഈ തീരുമാനം തിരിച്ചടിയാകും. 70 ലക്ഷം നല്‍കാന്‍ തയ്യാറാകാത്ത നിര്‍മ്മാതാക്കളില്‍ നിന്ന് സാറ്റലൈറ്റ് അവകാശം വാങ്ങുകയാണ് ദിലീപ് ഇപ്പോള്‍ ചെയ്യുന്നത്.

അടുത്ത കാലത്തായി നടന്‍ എന്ന നിലയില്‍ വലിയ വിജയങ്ങള്‍ ഒന്നുമില്ലാതിരുന്ന ദിലീപിന് ‘പാസഞ്ചര്‍’ എന്ന സിനിമ ഹിറ്റായതാണ് രക്ഷയായത്. മാത്രമല്ല, അടുത്ത സൂപ്പര്‍താരം എന്ന പദവിയിലേക്ക് പൃഥ്വിരാജ് കുതിച്ചുയരുന്നതും പൃഥ്വിയുടെ പുതിയ മുഖം എന്ന ശരാശരി സിനിമ വന്‍ വിജയമായതും ദിലീപിന് തന്‍റെ താരസിംഹാസനം ഉറപ്പിച്ചു നിര്‍ത്തേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തി. പൃഥ്വിരാജ് പ്രതിഫലം ഉയര്‍ത്തിയതോടെ മറ്റു വഴികളില്ലാതെ ദിലീപും ശമ്പളം വര്‍ദ്ധിപ്പിക്കുകയായിരുന്നു.

ഇപ്പോള്‍ സ്വന്തം ലേഖകന്‍ എന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പാപ്പി അപ്പച്ച, കമല്‍ ചിത്രം എന്നിവയാണ് ദിലീപ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുതിയ ചിത്രങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പുതിയ മുഖം, പൃഥ്വിരാജ്, മമ്മൂട്ടി, ദിലീപ്