കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » സിനിമയില്‍ കമലിന് 50 വയസ് (Kamal on screen turns fifty)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PRO
PRO
ഇന്ത്യന്‍ സിനിമയിലെ നടനേതിഹാസം കമല്‍‌ഹാസന്‍ സിനിമയിലെത്തിയിട്ട് ഇന്നേക്ക് അമ്പതാണ്ട്.1959 ഓഗസ്റ്റ് 12നാണ് ആറ് വയസ്സുള്ള കമല്‍‌ഹാസന്‍ എന്ന മെലിഞ്ഞ ബാലന്‍ കളത്തൂര്‍ കണ്ണമ്മയെന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയത്. പിന്നീട് അഭിനയത്തിന്‍റെ അതിരുകള്‍ ഭേദിച്ച കമല്‍‌ ഇന്ത്യന്‍ സിനിമയിലെ തന്നെ അത്ഭുത നടനായി മാറി.

എ ഭീംസിംഗ് സംവിധാനം ചെയ്ത കളത്തൂര്‍ കണ്ണമ്മയില്‍ ജമിനി ഗണേശനായിരുന്നു നായക വേഷം ചെയ്തത്. 1960ലാണ് ചിത്രം പുറത്തിറങ്ങിയത്. കമല്‍ പാടി അഭിനയിക്കുന്ന ‘അമ്മാവും അപ്പാവും നീയേ’ എന്ന ഗാനം ഇന്നും പ്രേക്ഷക മനസ്സില്‍ തിളങ്ങി നില്‍ക്കുന്നു. അതേ തിളക്കത്തോടെ കമല്‍‌ഹാസന്‍ എന്ന നടനും. ആദ്യ ചിത്രത്തില്‍ തന്നെ ഗാനരംഗത്ത് അഭിനയിക്കന്‍ കഴിയുക എന്നത് അപൂര്‍വ ഭാഗ്യമായി കരുതുന്ന കാലഘട്ടത്തിലാണ് ആറ് വയസ്സുളള കമലെന്ന ബാലന്‍ ആദ്യ ചിത്രത്തില്‍ തന്നെ പാടി അഭിനയിച്ചത്.

ശിവാജി ഗണേശന്‍റെ അമിതാ‍ഭിനയവും എം ജി ആറിന്‍റെ മെക്കാനിക്കല്‍ അഭിനയവും ജെമിനി ഗണേശന്‍റെ റൊമാന്‍റിക് അഭിനയവും കൂടിച്ചേര്‍ന്ന് തമിഴ് സിനിമയില്‍ അരങ്ങുവാഴുന്ന കാലത്താണ് മിതാഭിനയം കൊണ്ടും കഠിന പ്രയത്നം കൊണ്ടും കമല്‍ താരസിംഹാസനത്തിലേക്ക് ഉയര്‍ന്നത്. പരുക്കനെന്ന് തോന്നിക്കുന്ന ആ ശബ്ദത്തെ തന്‍റെ ഏറ്റവും വലിയ പ്ലസുകളില്‍ ഒന്നായി മാറ്റിയെടുക്കാനും ശബ്ദക്രമീകരണത്തിലൂടെ കൂടുതല്‍ അര്‍ത്ഥങ്ങള്‍ അനുവാചകരിലേക്ക് സന്നിവേശിപ്പിക്കാനും കമലിലെ നടന് കഴിഞ്ഞു.

ബാലനടനിലൂടെയാണ് രംഗത്തെത്തിയതെങ്കിലും പിന്നീട് റൊമാന്‍റിക് നായകനായും പ്രണയവും പ്രതികാരവും കാമവും ക്രോധവും എല്ലാം ഇട കലര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനായും കമല്‍ വളര്‍ന്നു. പതിനാറ് വയതിനിലേയിലെ ബുദ്ധിമാന്ദ്യമുള്ള ചെറുപ്പക്കാരനും‍, സിവപ്പു റോജാക്കളിലെ മനോ ദൌര്‍ബല്യമുള്ള കഥാപാത്രവും മൂന്നാം പിറൈയിലെ ഞൊണ്ടിയും കമലിലെ നടനവൈഭവം പുറത്തുകൊണ്ടുവന്ന ചിത്രങ്ങളായിരുന്നു. മുംബൈ അധോലോകത്തെ വിറപ്പിച്ച വരദരാജ മുതലിയാരുടെ ജീവിതത്തെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലെ കമലിന്‍റെ അഭിനയത്തെ ടൈം മാഗസിന്‍ പോലും അഭിനന്ദിച്ചു. ടൈം തെരഞ്ഞെടുത്ത മികച്ച 100 ചിത്രങ്ങളിലൊന്നായിരുന്നു ‘നായകന്‍‘.

എഴുപതുകളുടെ ഒടുവില്‍ മദനോത്സവം, ഈറ്റ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ആ നടനപ്രതിഭ സാന്നിധ്യമറിയിച്ചു. ഏക് ദുജേ കേലിയേ, സദ്മ, സാഗര്‍ എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിന്‍റെ പ്രിയ നടനായി മാറാനും കമലിന് കഴിഞ്ഞു.

മേക്കപ്പിന്‍റെ സാധ്യതകള്‍ കമലിനെപ്പോലെ പരീക്ഷിച്ച മറ്റൊരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടോ എന്നതും സംശയമാണ്. അവ്വൈ ഷണ്‍‌മുഖിയും, ഇന്ത്യനും, അപൂര്‍വ സഹോദരങ്ങളും, മൈക്കിള്‍ മദന്‍ കാമരാജും ഇന്ദ്രന്‍ ചന്ദ്രനുമെല്ലാം കടന്ന് ദശാവതാരത്തില്‍ എത്തി നില്‍ക്കുന്നു കമലിന്‍റെ പരീക്ഷണങ്ങള്‍. പരീക്ഷണങ്ങള്‍ക്ക് തയ്യാറുള്ള ഈ മനസ്സ് തന്നെയാണ് അഭിനയ ജീവിതത്തിലെ അമ്പതാമാണ്ടിലും കമലിനെ നമ്മുടെയെല്ലാം ഇഷ്ടങ്ങളിലൊന്നാക്കുന്നതും.

കമലിന്‍റെ മികച്ച 10 ചിത്രങ്ങള്‍:

1-പതിനാറ് വയതിനിലേ...
2-അപൂര്‍വ രാഗങ്ങള്‍..
3-സിവപ്പു റോജാക്കള്‍
4-മൂന്നാം പിറൈ
5-നായകന്‍
7-പുഷ്പക വിമാനം
6-അപൂര്‍വ സഹോദരങ്ങള്‍
7-തേവര്‍ മകന്‍
8-ഇന്ത്യന്‍
9-അന്‍പേ ശിവം
10-ദശാ‍വതാരം
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കമല് ഹാസന്, സിനിമ, തമിഴ്, കോളിവുഡ്