കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » ബച്ചന്‍റെ ബ്ലോഗ് പുസ്തകമാവുന്നു (Bachan's blog to be compiled into book)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
PRO
ബോളിവുഡില്‍ മാത്രമല്ല ബ്ലോഗര്‍മാരിലും സൂപ്പര്‍താരമാണ് അമിതാബ് ബച്ചന്‍. ബച്ചനുശേഷം പലതാരങ്ങളും ബ്ലോഗുമായി നെറ്റിലെത്തിയെങ്കിലും വിവാദ പോസ്റ്റുകളിട്ട അമീര്‍ ഖാന്‍ മാത്രമാണ് അല്‍പ്പമെങ്കിലും ക്ലച്ച് പിടിച്ചത്. സ്ഥിരമായ അപ്ഡേഷനും സാമൂഹിക - കാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചുള്ള പോസ്റ്റുകളുമാണ് ബച്ചനെ ബ്ലോഗര്‍മാര്‍ക്കിടയിലെയും സൂപ്പര്‍താരമാക്കിയത്.

അതെല്ലാം ഇടവേളക്ക് മുന്‍‌പുള്ള കഥ. ബച്ചന്‍റെ ബ്ലോഗിലെ പോസ്റ്റുകള്‍ പുസ്തക രൂപത്തില്‍ ഇറങ്ങാന്‍ പോവുന്നു എന്നതാണ് ഈ കഥയുടെ ക്ലൈമാക്സ്. ബിഗഡ്ഡ ഡോട്ട് കോമാണ് ബച്ചന്‍റെ ബ്ലോഗ് പുസ്തകമാക്കുന്നത്. ബ്ലോഗിലെ പോസ്റ്റിലൂടെ ബച്ചന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇങ്ങനെ ഒരു ആശയവുമായി ബിഗഡ്ഡ അധികൃതര്‍ സമീപിച്ചപ്പോള്‍ താന്‍ ഒരു നിര്‍ദേശമേ മുന്നോട്ട് വെച്ചുള്ളുവെന്നും ബച്ചന്‍ പറഞ്ഞു.

‘പോസ്റ്റിന് ലഭിച്ച ആരാധകരുടെ ചില പ്രതികരണങ്ങള്‍ കൂടി പുസ്തകത്തില്‍ ചേര്‍ക്കണമെന്നായിരുന്നു ആ നിര്‍ദേശം. എനിക്ക് ലഭിച്ച ചില പ്രതികരണങ്ങള്‍ ശരിക്കും ചിന്തോദ്ദീപകമാണെന്നും അതിനാലാണ് ഈ പ്രതികരണങ്ങള്‍ പുസ്തകത്തിലും ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ആവശ്യപ്പെത്.’

‘ബ്ലോഗിലൂടെയുള്ള ദീര്‍ഘയാത്രയ്ക്കിടെ എന്‍റെ ഓരോ പോസ്റ്റിനും അസാധാരണമായ പ്രതികരണങ്ങളും അഭിപ്രായങ്ങളുമാണ് ലഭിച്ചത്. അതില്‍ പലതും എന്നില്‍ വലിയ സ്വാധീനമുണ്ടാക്കിയവ ആയിരുന്നു. ഒരു വായനക്കാരന്‍ എന്ന നിലയില്‍ അത് നിങ്ങളെയും സ്വാധീനിക്കുമെന്നാണ് എന്‍റെ വിശ്വാസം.’

‘ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ അത് പൂര്‍ണമാകില്ല. അതുപോലെ ബൌദ്ധികതയെയും ഹാസ്യത്തെയും വെവ്വേറെ വിഭാഗമാക്കി തിരിച്ച് പ്രസിദ്ധീകരിക്കുകയാണെങ്കില്‍ അവതരണത്തില്‍ ഒരു സന്തുലനം ഉറപ്പാക്കാനാവും’ - ബച്ചന്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ബച്ചന്, ബ്ലോഗ്, പുസ്തകം, ബിഗ്അഡ, പോസ്റ്റ്