കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » മുരളിയില്ല; ‘കാണാക്കിനാവ്’ ബാക്കിയായി (Murali will not be there for 'Kanakkinav' sequel)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
മുരളി
WD
WD
മലയാളികളെ ഏറെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമയായിരുന്നു കാണാക്കിനാവ്. മുരളിയിലെ നടന്‍റെ അപാരമായ റേഞ്ച് കാണാക്കിനാവിലെ ചന്ദ്രദാസ് എന്ന നായകനിലൂടെയാണ് മലയാളിയറിഞ്ഞത്. അടുത്തിടെ കാണാക്കിനാവിന്‍റെ തിരക്കഥാകൃത്തായ ടി എ റസാഖ് ഈ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുന്നതിനെക്കുറിച്ച് ഗൌരവതരമായി ആലോചിക്കുന്നുണ്ടെന്ന് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

ഹിന്ദുവായ ഒരാളുടെ വീട്ടില്‍ രണ്ടു മുസ്ലിം കുട്ടികള്‍ വളര്‍ന്നാല്‍ സമൂഹം എങ്ങനെ നോക്കിക്കാണും എന്നതായിരുന്നു കാണാക്കിനാവിന്‍റെ പ്രമേയം. എന്നാല്‍ കാണാക്കിനാവിന്റെ രണ്ടാം ഭാഗമെന്ന റസാഖിന്‍റെ സ്വപ്നം അഭ്രപാളിയിലെത്തിക്കാന്‍ ഇനി മുരളിയില്ല.

ചന്ദ്രദാസ് ഇപ്പോള്‍ എന്തു ചെയ്യുകയാണെന്ന് പ്രേക്ഷകരെ അറിയിക്കാന്‍ കാത്തു നില്‍ക്കാതെ കാണാക്കിനാവിലെ അവസാന സീന്‍ പോലെ ജാതിയോ മതമോ ഇല്ലാത്ത പുതിയ ലോകം തേടി മുരളി കാലത്തിന്‍റെ ഒഴുക്കിലേക്ക് തോണി തുഴഞ്ഞു പോയിരിക്കുന്നു.

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മുരളിക്ക് കാണാക്കിനാവിലൂടെ സ്വന്തമായിരുന്നു. ഒപ്പം കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ ടി എ റസാഖിനും ലഭിച്ചു. ടി എ റസാഖിന്‍റെ തിരക്കഥയില്‍ സിബി മലയിലായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മുരളി, കാണാക്കിനാവ്, ടി എ റസാഖ്, രണ്ടാം ഭാഗം