‘അജിത്-ശാലിനിക്കിടയിലെ ഹംസം ഞാന്‍!’

ശ്യാമിലി
PROPRO
ശാലിനിയെ അജിത് വിവാഹം ചെയ്തതില്‍ തനിക്കും ഒരു പങ്കുണ്ടെന്ന് ശാലിനിയുടെ അനിയത്തി ശ്യാമിലി. അജിത്തിനെ വിവാഹം ചെയ്യാനായി ചേച്ചിയെ താനാണ് നിര്‍ബന്ധിച്ചതെന്ന് ശ്യാമിലി പറയുന്നു. ശ്യാമിലി നായികയായി അഭിനയിച്ച ‘ഓയ്’ എന്ന സൂപ്പര്‍ ഹിറ്റിലേക്ക് കടക്കുന്നതിന്റെ സന്തോഷം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവയ്ക്കവെയാണ് ശ്യാമിലി പഴയ കഥകള്‍ വെളിപ്പെടുത്തിയത്.

ശ്യാമിലി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍ -

‘ഞാന്‍ ‘ഓയ്’ എന്ന സിനിമയില്‍ അഭിനയിക്കുന്ന കാര്യം ആരോടും പറയാതിരുന്നതിന് ഒരു കാരണമുണ്ടായിരുന്നു. മിക്കവര്‍ക്കും എന്നെ ബാലതാരമായി മാത്രമേ അറിയൂ. വളര്‍ന്നതിന് ശേഷമുള്ള എന്റെ രൂപം ആര്‍ക്കും അറിയില്ല. ഈ സസ്പെന്‍സ് പടം റിലീസ് ചെയ്യുന്നതുവരെ മറച്ചുവയ്ക്കാന്‍ ‘ഓയ്’ ടീ തീരുമാനിക്കുകയായിരുന്നു. ഞാന്‍ സിനിമയില്‍ ഉണ്ടെന്ന് അവസാന നിമിഷമാണ് പുറം‌ലോകം അറിഞ്ഞത്.’

‘സിനിമയുടെ കഥ എനിക്ക് നന്നായി ഇഷ്ടപ്പെട്ടതിനാലാണ് ഞാന്‍ അഭിനയിച്ചത്. അടുത്തൊന്നും സിനിമയില്‍ അഭിനയിക്കാന്‍ പരിപാടിയില്ല. സിംഗപ്പൂര്‍ സര്‍‌വകലാശാലയില്‍ സിനിമയുമായി ബന്ധപ്പെട്ട ഒന്‍‌പത് മാസത്തെ ഒരു കോഴ്സുണ്ട്. അത് പഠിക്കാന്‍ ഒരുങ്ങുകയാണ്. നല്ല കഥയുമായി ആരെങ്കിലും സമീപിച്ചാല്‍ അഭിനയിക്കുന്ന കാര്യം പരിഗണിച്ചേക്ക്കും എന്ന് മാത്രം.’

‘മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം അറിയേണ്ടത് ഞാന്‍ ഗ്ലാമറസായി അഭിനയിക്കുമോ എന്നാണ്! ആവശ്യമെങ്കില്‍ ജീന്‍‌സ്, ടീഷര്‍ട്ട്, കുര്‍ത്താ ഒക്കെ ധരിക്കും. എന്നാല്‍ ഗ്ലാമറസായി അഭിനയിക്കില്ല. ഗ്ലാമര്‍ ഒന്നും ഇല്ലാത്ത, എത്രയോ നല്ല സിനിമകള്‍ ഹൌസ് ഫുള്ളായി ഓടുന്നു!’

‘ഷാരൂഖ് ഖാനെ എനിക്ക് ഇഷ്‌ടമാണ്. എന്റെ ചേച്ചിയെ പ്രണയിക്കുന്ന സമയത്ത് അജിത് എന്നോട് പല സഹായങ്ങളും ചോദിക്കാറുണ്ട്. ചേച്ചിയോട് അത് പറയൂ, ഇത് പറയൂ എന്നൊക്കെ അജിത് എന്നോട് ആവശ്യപ്പെടും. അങ്ങനെ പറഞ്ഞാല്‍ എനിക്ക് എന്തുതരും എന്ന് ഞാനൊരു ദിവസം ചോദിച്ചു. ‘ഷാരൂഖ് ഖാനെ’ നേരില്‍ കാണിച്ചുതരാം എന്ന് അജിത് എന്നോട് പറഞ്ഞു.’

WEBDUNIA| Last Modified വ്യാഴം, 16 ജൂലൈ 2009 (17:36 IST)
‘പറഞ്ഞപോലെ തന്നെ, കല്യാണം കഴിഞ്ഞയുടന്‍ ഷാരൂഖ് ഖാനെ കാണാന്‍ അജിത് എന്നെ കൊണ്ടുപോയി. ഞാന്‍ ബാലതാരമായി അഭിനയിച്ച ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഷാരൂഖ്, എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് ഞാനൊരു ബഹുമതിയായി കണക്കാക്കുന്നു.’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :