സൂര്യയ്ക്ക് പ്രതിഫലം 10 കോടി!

PROPRO
തമിഴകത്ത് സൂര്യയുടെ താരമൂല്യം വര്‍ദ്ധിക്കുകയാണ്. രജനീകാന്തിന്‍റെ ശിവാജിയുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പോലും തകര്‍ത്ത് അയന്‍ മുന്നേറിയപ്പോള്‍ സൂപ്പര്‍താര പദവി ഉറപ്പിച്ചു. മാത്രമല്ല തന്‍റെ പ്രതിഫലവും താരം കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്.

10 കോടി രൂപയാണ് പുതിയ പ്രൊജക്ടുകള്‍ക്കായി എത്തുന്ന നിര്‍മ്മാതാക്കളോട് സൂര്യ ആവശ്യപ്പെടുന്നത്. ഒരു എതിര്‍പ്പും കൂടാതെ ഇതു നല്‍‌കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നു എന്നതാണ് സത്യം. കാരണം, സൂര്യ അഭിനയിക്കാന്‍ തയ്യാറായാല്‍ ചിത്രത്തിന്‍റെ വിജയത്തില്‍ സംശയമൊന്നും വേണ്ടെന്നൊരു വിശ്വാസം തമിഴ് സിനിമാലോകത്തിനാകെയുണ്ട്.

ഗജിനി, വേല്‍, വാരണം ആയിരം, അയന്‍ എന്നിങ്ങനെ തുടര്‍ച്ചയായി മെഗാഹിറ്റുകള്‍ തീര്‍ത്ത് തമിഴകത്തെ മറ്റ് സൂപ്പര്‍സ്റ്റാറുകളെ ഞെട്ടിച്ചിരിക്കുകയാണ് സൂര്യ. ഇപ്പോള്‍ കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ആദവന്‍ എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. നയന്‍‌താരയാണ് ചിത്രത്തിലെ നായിക. ആദവനു ശേഷം ഹരി സംവിധാനം ചെയ്യുന്ന സിങ്കം, എ ആര്‍ മുരുഗദോസിന്‍റെ ചിത്രം എന്നിവയാണ് സൂര്യയെ കാത്തിരിക്കുന്ന സിനിമകള്‍.

WEBDUNIA| Last Modified ചൊവ്വ, 14 ജൂലൈ 2009 (13:32 IST)
1997ല്‍ നേരുക്കു നേര്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറിയ സൂര്യ ഒരു വ്യാഴവട്ടം പിന്നിടുമ്പോള്‍ തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നടനായി മാറുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :