കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » സോണിയ തിരിച്ചുവരുന്നു (Sonia comes back)
കഥാപുരുഷന്‍
Feedback Print Bookmark and Share
 
വിവാഹത്തോടെ സിനിമ വിട്ട തമിഴ് സൂപ്പര്‍ നായിക സോണിയ അഗര്‍വാള്‍ അഭിനയരംഗത്തേക്ക് തിരിച്ചു വരികയാണ്. ഇതിന്‍റെ ആദ്യപടിയായി അവര്‍ ഒരു സീരിയലില്‍ അഭിനയിച്ചു തുടങ്ങി. ‘നാണല്‍’ എന്നാണ് സീരിയലിന്‍റെ പേര്.

സീരിയലില്‍ അഭിനയിച്ചതോടെ സോണിയയെ നായികയാക്കാന്‍ സിനിമാ നിര്‍മ്മാതാക്കളും സമീപിച്ചു തുടങ്ങി. അഭിനയ രംഗത്തു തുടരാന്‍ ഭര്‍ത്താവ് ശെല്‍‌വരാഘവന്‍ പച്ചക്കൊടി കാണിച്ചതോടെ സോണിയ തിരക്കഥകള്‍ വായിച്ചു തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
PROPRO

സിനിമയില്‍ അമ്മവേഷത്തിലോ രണ്ടാം നായികയായോ അഭിനയിക്കാന്‍ സോണിയയ്ക്ക് താല്‍‌പര്യമില്ല. നായികാ വേഷമാണെങ്കില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണത്രേ അവര്‍. ഗ്ലാമര്‍ വേഷമായാലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കില്‍ അഭിനയിക്കാന്‍ സോണിയ അഗര്‍വാള്‍ തയ്യാറാണ്.

ചന്തു എന്ന കന്നഡച്ചിത്രത്തില്‍ സുധീപിന്‍റെ നായികയായാണ് സോണിയ സിനിമയിലെത്തുന്നത്. കാതല്‍ കൊണ്ടേന്‍, കോവില്‍, മധുര, 7 ജി റെയിന്‍‌ബോ കോളനി, ഒരു കല്ലൂരിയിന്‍ കഥൈ, ഒരു നാള്‍ ഒരു കനവ്, തിരുട്ടു പയലേ, പുതുപ്പേട്ടൈ തുടങ്ങിയവയാണ് സോണിയ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സോണിയ, സോണിയ അഗര്വാള്, ശെല്വരാഘവന്, പുതുപ്പേട്ടൈ